fഇന്ത്യൻ നേവിയിൽ വിവിധ കമാൻഡുകളിലായി ചാർജ്മാൻ(മെക്കാനിക്), ചാർജ്മാൻ(അമ്യൂണിഷൻ ആൻഡ് എക്സ്പ്ലോസീവ്) ജനറൽ സെൻട്രൽ സർവീസ്, ഗ്രൂപ്പ് ബി, നോൺ-ഇൻഡസ്ട്രിയൽ നോൺ-ഗസറ്റഡ് തസ്തികയിലെ ഒഴിവുകളിലേക്ക് സിവിലിയൻ എൻട്രൻസ് ടെസ്റ്റ് നടത്തുന്നു. 172 ഒഴിവുകളുണ്ട്. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ഏപ്രിൽ 28. ചാർജ്മാൻ (മെക്കാനിക്): മെക്കാനിക്കൽ/ഇലക്ട്രിക്കൽ/ഇലക്ട്രോണിക്സ്/പ്രൊഡക്ഷൻ എൻജിനീയറിങ്ങിൽ ഡിപ്ലോമ, സമാന മേഖലയിൽ രണ്ട് വർഷത്തെ പ്രവൃത്തിപരിചയം. ചാർജ്മാൻ (അമ്യൂണിഷൻ ആൻഡ് എക്സ്പ്ലോസീവ്): കെമിക്കൽ എൻജിനീയറങ്ങിൽ ഡിപ്ലോമ, സമാന മേഖലയിൽ രണ്ട് വർഷത്തെ പ്രവൃത്തിപരിചയം. പ്രായം: 30 വയസ് കവിയരുത്. 2019 ഏപ്രിൽ 28 അടിസ്ഥാനമാക്കി പ്രായം കണക്കാക്കും. പട്ടികവിഭാഗത്തിന് അഞ്ചും ഒബിസിക്ക് മൂന്നും ഭിന്നശേഷിക്കാർക്ക് പത്തും വർഷം ഉയർന്ന പ്രായപരിധിയിൽ ഇളവ് അനുവദിക്കും. മറ്റർഹരായവർക്ക് ചട്ടപ്രകാരം ഇളവ് ലഭിക്കും. ശമ്പളം: 35400-112400 രൂപ (ലെവൽ 6, 7th സിപിസി പ്രകാരം) അപേക്ഷാഫീസ്: 205 രൂപ. പട്ടികവിഭാഗം, ഭിന്നശേഷിക്കാർ, വിമുക്തഭടൻമാർ, സ്ത്രീകൾ എന്നിവർക്ക് ഫീസില്ല. ഒാൺലൈനായി ഫീസടയ്ക്കണം. തിരഞ്ഞെടുപ്പ്: കംപ്യൂട്ടർ ബേസ്ഡ് ഒാൺലൈൻ എക്സാം, ഡോക്യുമെന്റ് വെരിഫിക്കേഷൻ, മെഡിക്കൽ പരിശോധന എന്നിവയുടെ അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ്. വിശദവിവരങ്ങൾക്ക്: www.joinindiannavy.gov.in.
വിശാഖപട്ടണം സ്റ്റീൽ പ്ലാന്റിൽ
രാഷ്ട്രീയ ഇസ്പത് നിഗം ലിമിറ്റഡിന്റെ വിശാഖപട്ടണം സ്റ്റീൽ പ്ലാന്റിൽ മാനേജ്മെന്റ് ട്രെയിനി ഹ്യുമൺ റിസോഴ്സ് 6, മാർക്കറ്റിങ് 4 ഒഴിവുണ്ട്. ബന്ധപ്പെട്ട വിഷയത്തിൽ 2019 ജൂണിലെ യുജിസി നെറ്റ് പരീക്ഷ ജയിക്കുന്നവരെ മാത്രമേ ഇന്റർവ്യൂവിന് പരിഗണിക്കൂ. ഹ്യുമൺ റിസോഴ്സ് വിഭാഗത്തിൽ യോഗ്യത 60 ശതമാനം മാർക്കോടെ ബിരുദം, എംബിഎ/ബിരുദാനന്തരബിരുദം/ ഹ്യുമൺറിസോഴ്സ് മാനേജ്മെന്റ്/ പേഴ്സണൽ മാനേജ്മെന്റ് ആൻഡ് ഇൻഡസ്ട്രിയൽ റിലേഷൻ/ലേബർ വെൽഫയർ/സോഷ്യൽ വർക്ക് എന്നിവയിലേതെങ്കിലുമൊന്നിൽ ബിരുദാനന്തര ഡിേപ്ലാമ. മാർക്കറ്റിങ് യോഗ്യത 60 ശതമാനം മാർക്കോടെ ബിരുദം, എംബിഎ/ബിരുദാനന്തരബിരുദം/ മാർക്കറ്റിങിൽ ബിരുദാനന്തര ഡിേപ്ലാമ. www.vizagsteel.com വഴി ഓൺലൈനാവയി അപേക്ഷിക്കാനുള്ള അവസാന തീയതി ആഗസ്റ്റ് ഒമ്പത്.
ഇന്ത്യൻ റെയിൽവേയിൽ
ഈസ്റ്റ് കോസ്റ്റ് റെയിൽവേയിൽ 310 ഒഴിവുകൾ. ജൂനിയർ ക്ളാർക്ക് കം ടൈപ്പിസ്റ്റ്, കാർപ്പെന്റർ ടെക്നീഷ്യൻ, വെൽഡർ ടെക്നീഷ്യൻ, ഫിറ്റർ ടെക്നീഷ്യൻ, ഇലക്ട്രിക്കൽ പവർ ടെക്നീഷ്യൻ, ട്രാക്ക് മെഷ്യൻ ടെക്നീഷ്യൻ, പെയിന്റർ, സിഗ്നൽ ടെക്നീഷ്യൻ എന്നിങ്ങനെയാണ് ഒഴിവ്. യോഗ്യത : പത്താം ക്ളാസ് , പ്ളസ് ടു, ഡിഗ്രി. അവസാന തീയതി : 14 മേയ്. ഓൺലൈനായി അപേക്ഷിക്കാൻ rrcecor.cbtexam.in/Home/ListofExam.aspx എന്ന വെബ്സൈറ്റ് കാണുക.
കൊച്ചിൻ ഷിപ് യാർഡിൽ
കൊച്ചിൻ ഷിപ് യാർഡിൽ ഡ്രാഫ്റ്റ്മാൻ ട്രെയിനി തസ്തികയിൽ 50 ഒഴിവ്. യോഗ്യത: എസ്എസ്എൽസി, ഇലക്ട്രിക്കൽ /മെക്കാനിക്കൽ എൻജിനീയറിംഗ് ഡിപ്ളോമ. പ്രായ പരിധി : 25 | അപേക്ഷിക്കണ്ട അവസാന തീയതി : മേയ് 2 വിശദവിവരങ്ങൾക്ക്:www.cochinshipyard.com
തപാൽ വകുപ്പിൽ ഡ്രൈവർ ആകാം
തപാൽ വകുപ്പിൽ സ്റ്റാഫ് കാർ ഡ്രൈവർ തസ്തികയിൽ അപേക്ഷിക്കാം. 9 ഒഴിവുകളുണ്ട്. കൽക്കട്ടയിലാണ് നിയമനം.പ്രായം : 18 - 27. ശമ്പളം: 19900- 63200. അപേക്ഷിക്കണ്ട അവസാന തീയതി : മേയ് 25.
ഇന്ത്യൻ കോസ്റ്റ് ഗാർഡിൽ
ഇന്ത്യൻ കോസ്റ്റ് ഗാർഡിൽ ജോലി നേടാം. ഡ്രാഫ്റ്റ് മാൻ, സിവിൽ മോട്ടോർ ട്രാൻസ്പോർട്ട് ഡ്രൈവർ, ലസ്കാർ, സാരംഗ് ലസ്ക്കർ, എൻജിൻ ഡ്രൈവർ എന്നിങ്ങനെയാണ് ഒഴിവ്. ജോലി കൊച്ചിയിലും. അപേക്ഷിക്കേണ്ട അവസാന തീയതി : ജൂൺ 30. കമ്പനിവെബ്സൈറ്റ്: joinindiancoastguard.gov.in.