മക്ബൂൽ മൻസൂർ സംവിധാനം ചെയ്യുന്ന വളവള എന്ന ചിത്രത്തിൽ സുദേവ് നായരും മുരളി ഗോപിയും പ്രധാന വേഷത്തിൽ എത്തുന്നു.ഹരീഷ് കണാരൻ,ലിമ നറോ,മ്യുദുല മുരളി, മണിയൻപിള്ള രാജു,ബിജുക്കുട്ടൻ, ജാഫർ ഇടുക്കി,ഗിന്നസ് പക്രു,മിഥുൻ രമേശ്,അൻവർ ഷെറീഫ്,കലേഷ് കണ്ണാട്ട്,കൊച്ചു പ്രേമൻ,കോട്ടയം പ്രദീപ്,നോബിൾ,കുണ്ടറ ജോണി,പുതുമുഖം ഇന്ദ്രജിത് ജഗൻ,നന്ദു ലാൽ,അനുബിൻ,ഉണ്ണിച്ചേട്ടൻ,സജാദ് ബ്രയ്റ്റ്,വിനോദ് കുമാർ,ഷിയാസ് കരീം,കവിയൂർ പൊന്നമ്മ,കെ .പി.എ.സി ലളിത,കനി കുസൃതി,മാല പാർവതി,സുരഭി ലക്ഷ്മി,അനുമോൾ,രഞ്ജു രഞ്ജിമ എന്നിവരാണ് മറ്റു താരങ്ങൾ.
എന്ന് നിന്റെ മൊയ്തീനിലെ എന്റെ ഖിത്താബിലെ പെണ്ണേ ഗാനം രചിച്ച് ആലപിച്ച് ശ്രദ്ധേയനായ മക്ബൂൽ മൻസൂറിന്റെ ആദ്യ സംവിധാന സംരംഭമാണിത്. നെെബർഹുഡ് എന്റർടെെയ്ൻമെന്റ്സിന്റെ ബാനറിൽ മക്ബൂൽ മൺസൂർ നിർമ്മിക്കുന്ന സിനിമയുടെ ഛായാഗ്രഹണം ഹരി നായർ നിർവഹിക്കുന്നു.സാം ജോസ് തിരക്കഥയും സംഭാഷണവും എഴുതുന്നു. സംഗീതം അഭിരാം. മേയ് അഞ്ചിന് എറണാകുളത്ത് ചിത്രീകരണം ആരംഭിക്കും.