സസ്യാഹാരികൾക്ക് പ്രോട്ടീൻ കുറവ് നികത്താൻ ഏറ്റവും മികച്ചതാണ് ചെറുപയർ. ചെറുപയർ ഉപയോഗിച്ച് തയാറാക്കുന്ന സൂപ്പ് മികച്ച ഔഷധമൂല്യവും രോഗപ്രതിരോധശക്തിയും നൽകുന്നു. രക്തത്തിലെ ഗ്ലൂക്കോസ് തോത് നിയന്ത്രിക്കാൻ സഹായിക്കുന്നതാൽ പ്രമേഹരോഗികൾക്ക് ഏറ്റവും മികച്ചത്. ശരീരഭാരം കുറയ്ക്കാൻ ശ്രമിക്കുന്നവർക്ക് ഉത്തമം. 100 ഗ്രാം ചെറുപയറിൽ 330 കലോറി മാത്രമാണുള്ളത്. മാത്രമല്ല, പ്രോട്ടീൻ സമ്പുഷ്ടവുമാണ്. കൊളസ്ട്രോൾ കുറയ്ക്കാൻ മികച്ചത് . അപചയ പ്രക്രിയ ശക്തിപ്പെടുത്താം. ഇതിലുള്ള നാരുകൾ ദഹന പ്രക്രിയ സുഗമമാക്കും. ശരീരത്തിലെ വിഷാംശം നീക്കം ചെയ്യും. അതിനാൽ കരളിന്റെ ആരോഗ്യത്തിനും ഉത്തമം. മാത്രമല്ല ഇതിലെ ഫ്രീ റാഡിക്കലുകൾ മാരകരോഗങ്ങളെപ്പോലും പ്രതിരോധിക്കും.
ചെറുപയർ സൂപ്പിൽ വൈറ്റമിൻ സി ധാരാളമുണ്ട് . ഇരുമ്പും അടങ്ങിയിട്ടുണ്ട്. പ്രോട്ടീനുകൾ കരളിന്റെ ആരോഗ്യത്തിനു സഹായിക്കുന്ന ബിലിറൂബിൻ പ്രവർത്തനം നിയന്ത്രിക്കുന്നു. വൈറ്റമിൻ കെ യുടെ സാന്നിദ്ധ്യം രക്തം കട്ടപിടിച്ച് ബ്ലീഡിംഗ് നിയന്ത്രിക്കാൻ സഹായിക്കുന്നു.