മാദ്ധ്യപ്രവർത്തകർക്ക് നേരെ ക്ഷുഭിതനായ മുഖ്യമന്ത്രി പിണറായി വിജയന്റെ സമീപനത്തെ രൂക്ഷമായി വിമർശിച്ച് കോൺഗ്രസ് നേതാവും എം.എൽ.എയുമായ വി.ഡി സതീശൻ രംഗത്ത്. കേരളത്തിലെ വോട്ടിംഗ് ശതമാനം കൂടിയതിനെ കുറിച്ച് ആരാഞ്ഞപ്പോഴായിരുന്നു മാറി നിൽക്ക് എന്ന് വളരെ ദേഷ്യത്തെടു കൂടി മാദ്ധ്യമപ്രവർത്തകരെ നോക്കി പിണറായി വിജയൻ പറഞ്ഞത്. ഇതിനെതിരെയാണ് സതീശൻ രംഗത്തെത്തിയത്.
'മുഖ്യമന്ത്രിയുടെ മുഖമൂടി അഴിഞ്ഞു. ഇപ്പോൾ ശരിയായ മുഖം വെളിവായിരിക്കുകയാണ്. നല്ല രാഷ്‌ട്രീയപ്രവർത്തകനായ മുഖ്യമന്ത്രിക്ക് പോളിംഗ് ശതമാനം ഉയർന്നതിന്റെ കാര്യം മനസിലായി കഴിഞ്ഞു. അതുകൊണ്ടാണ് മിനുക്കി നടന്ന മുഖം അദ്ദേഹം ഉപേക്ഷിച്ചത്'- വി.ഡി സതീശൻ പറഞ്ഞു.