alphons-kannanthanam

കൊച്ചി: എറണാകുളം മണ്ഡലത്തിലെ എൽ.ഡി.എഫ്, യു.ഡി.എഫ് സ്ഥാനാർത്ഥികളെ കുറിച്ച് നടൻ മമ്മൂട്ടി നടത്തിയ പരാമർശത്തിനെതിരെ ബി.ജെ.പി സ്ഥാനാർത്ഥി അൽഫോൺസ് കണ്ണന്താനം രംഗത്തെത്തി. യു.ഡി.എഫ് എൽ.ഡി.എഫ് സ്ഥാനാർത്ഥികൾ മികച്ചതെന്ന് വോട്ട് ചെയ്‌ത് പുറത്ത് വന്നതിന് ശേഷം മമ്മൂട്ടി മാദ്ധ്യമങ്ങളോട് പറഞ്ഞിരുന്നു. മമ്മൂട്ടിയുടെ ഈ പരാമർശം അപക്വമാണെന്നും കണ്ണന്താനം പ്രതികരിച്ചു.

'മമ്മൂട്ടി കാണിച്ചത് അപക്വമായ നടപടിയാണ്. ഒരു സീനിയർ നടനല്ലേ. വലിയ ഒരു ആളല്ലേ. പത്തു നാൽപ്പതുവർഷമായി ഹീറോയായിരിക്കുന്ന ആളാണ്. അദ്ദേഹത്തിന് അറിയാം ഇവിടെ മൂന്ന് സ്ഥാനാർത്ഥികളുണ്ടെന്ന്. രണ്ടു സ്ഥാനാർത്ഥികളെ പിടിച്ചുനിറുത്തി, അവർ രണ്ടുപേരും കൊളളാം. അങ്ങനെ പറയുന്നത് ശരിയല്ല.'- കണ്ണന്താനം പറഞ്ഞു.

'ഉത്തരവാദിത്വമുളള സ്ഥാനത്ത് ഇരിക്കുന്ന ഒരു നടൻ ഇങ്ങനയൊക്കെ പറയുന്നത് മോശമാണ്. അദ്ദേഹത്തെ കാണാൻ പോകാതിരുന്നതാകാം പ്രശ്‌നം. ഞാൻ മോഹൻലാലിനെ കാണാൻ പോയിരുന്നു. അതിൽ മ്മൂട്ടിക്ക് ഒരു ഹുങ്ക് കാണുമായിരിക്കാം'- കണ്ണന്താനം മാദ്ധ്യമങ്ങളോട് പറഞ്ഞു.