kaumudy-news-headlines

1. സംസ്ഥാനത്തെ ഉയര്‍ന്ന പോളിംഗ് ശതമാനത്തെ കുറിച്ച് പ്രതികരിക്കാതെ മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രതികരണം തേടിയ മാദ്ധ്യമങ്ങളോട് മാറി നിക്കങ്ങോട്ടെന്ന് മുഖ്യമന്ത്രി ക്ഷോഭിച്ചതായി ആരോപണം. അതേസമയം, ലോക്സഭാ തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് കനത്ത പോളിംഗ്. 77.68 ശതമാനം ആണ് പോളിംഗ്. സംസ്ഥാനത്ത് 30 വര്‍ഷത്തിനിടയിലെ റെക്കോര്‍ഡ് പോളിംഗ് ആണ് ഇത്. എട്ടു മണ്ഡലങ്ങളില്‍ പോളിംഗ് ശതമാനം 80 കടന്നു. ത്രികോണ പോരാട്ടം നടന്ന മണ്ഡലങ്ങളില്‍ പോളിംഗ് ശതമാനം കൂടി. കണ്ണൂര്‍, വടകര മണ്ഡലങ്ങളാണ് വോട്ടിംഗ് കണക്കുകളില്‍ മുന്നില്‍.

2. പ്രതീഷിച്ചതു പോലെ വടക്കന്‍ജില്ലകളില്‍ വോട്ടുചെയ്തവരുടെ എണ്ണം ഉയര്‍ന്നു. വോട്ട് രേഖപ്പെടുത്തിയവരുടെ കണക്കില്‍ , കണ്ണൂര്‍ ഒന്നാമതും വടകര രണ്ടാം സ്ഥാനത്തുമാണ്. അതേസമയം തെക്കന്‍ ജില്ലകളില്‍ അപ്രതീക്ഷിതമായി വോട്ടിംഗ് ശതമാനം ഉയര്‍ന്നു. പത്തനംതിട്ട, ആറ്റിങ്ങല്‍ , തിരുവനന്തപുരം മണ്ഡലങ്ങളില്‍ 70മുതല്‍ 75 ശതമാനം വരെ വോട്ട് പെട്ടിയിലായി. ഈ മണ്ഡലങ്ങളില്‍ ശക്തമായ ത്രികോണ മത്സരം നടക്കുന്നു എന്നത് പ്രധാനമാണ് .

3. സംസ്ഥാനത്ത് ആകെ ന്യൂനപക്ഷ വോട്ടുകള്‍ വന്‍തോതില്‍ പോള്‍ ചെയ്യപ്പെട്ടു. അതുപോലെ മധ്യ കേരളത്തിലും മിക്ക മണ്ഡലങ്ങളിലും കഴിഞ്ഞ തവണത്തെക്കാള്‍ കൂടുതല്‍ വോട്ടുകള്‍ പോള്‍ ചെ യ്തു. കടുത്ത ത്രികോണ മത്സരം ഉണ്ടായ മണ്ഡലങ്ങളിലും രാഷ്ട്രീയ പോരാട്ടം കടുത്ത ഇടങ്ങളിലും വോട്ടിംഗ് ഉയര്‍ന്നു എന്നത് ശ്രദ്ധേയമാണ്. മോദി സര്‍ക്കാരിന്റെ വിലയിരുത്തല്‍, ബി.ജെ.പി നയം, ശബരിമല എന്നിവക്കൊപ്പം സംസ്ഥാന സര്‍ക്കാരിന്റെ പ്രവര്‍ത്തനവും ഈ തിരഞ്ഞെടുപ്പിലൂടെ വിലയിരുത്തും.

4. ലോക്സഭാ തിരഞ്ഞെടുപ്പ് പോളിംഗിന് പിന്നാലെ യു.ഡി.എഫില്‍ പൊട്ടിത്തെറി. തനിക്ക് എതിരെ ഗൂഢാലോചന നടന്നു എന്ന് പാലക്കാട്ടെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയും ഡി.സി.സി പ്രസിഡന്റുമായ വി.കെ. ശ്രീകണ്ഠന്‍. ഇതിന്റെ വിശദാംശങ്ങള്‍ തിരഞ്ഞെടുപ്പ് ഫലം വരുന്നതോടെ പുറത്തു വരും എന്നും വി.കെ. ശ്രീകണ്ഠന്‍. ജില്ലയില്‍ പിരിച്ചെടുത്തു നല്‍കിയ ഫണ്ടു പോലും കെ.പി.സി.സിയില്‍ നിന്ന് തന്നില്ല എന്നും ആരോപണം

5. പാലക്കാട് യു.ഡി.എഫ് സ്ഥാനാര്‍ത്ഥി വളരെ പിറകില്‍ ആണ് എന്ന പ്രചാരണം ഉണ്ടായിരുന്നു. എന്നാല്‍ തനിക്ക് എതിരെ ഗൂഢാലോചന നടത്തിയത് ആരെന്ന് ശ്രീകണ്ഠന്‍ വെളിപ്പെടുത്തിയില്ല. അതേസമയം, സംഭവം വിവാദമായതോടെ കെ.പി.സി.സി ഫണ്ട് തന്നില്ല എന്ന ആരോപണത്തെ ശ്രീകണ്ഠന്‍ തിരുത്തി

6. സൈന്യത്തില്‍ ചേരണം എന്നായിരുന്നു തന്റെ ആഗ്രഹം എന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. താന്‍ പ്രധാനമന്ത്രി ആവും എന്ന് ഒരിക്കല്‍ പോലും കരുതിയില്ല. രാമകൃഷ്ണ മിഷന്‍ തന്നെ സ്വാധീനിച്ചു എന്നും പ്രധാനമന്ത്രി. പ്രതികരണം, നടന്‍ അക്ഷയ്കുമാറും ആയുള്ള അഭിമുഖത്തില്‍. ഒന്നര മണിക്കൂര്‍ നീണ്ട അഭിമുഖത്തില്‍ തന്റെ ജീവിതത്തിന്റെ വിവിധ ഘട്ടങ്ങള്‍ പ്രധാനമന്ത്രി പങ്കുവച്ചു

7. രാഷ്ട്രീയത്തിന് അപ്പുറത്ത് ഇത്തരം കാര്യങ്ങള്‍ സംസാരിക്കുന്നതില്‍ സന്തോഷം എന്ന് പ്രധാനമന്ത്രി. ചെറു പ്രായത്തില്‍ തന്നെ കുടുംബം വിട്ടു പോകേണ്ടി വന്നു. തനിക്കൊപ്പം ജീവിക്കാന്‍ അമ്മ തയ്യാറല്ല. അമ്മയ്‌ക്കൊപ്പം ചിലവഴിക്കാന്‍ തനിക്ക് സമയം ലഭിക്കാറില്ല. പ്രധാനമന്ത്രി ഒരു സാധാരണ മനുഷ്യന്‍ ആയിരിക്കണം എന്നാണ് താന്‍ ആഗ്രഹിക്കുന്നത്. മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമയുമായി കണ്ടുമുട്ടിയപ്പോള്‍ എല്ലാം ആദ്യം ഉണ്ടായ സംഭാഷണം തന്റെ ഉറക്കത്തെ കുറിച്ച് എന്ന് പ്രധാനമന്ത്രി. ദിവസത്തില്‍ ഏതാനും മണിക്കൂറുകള്‍ മാത്രം ഉറങ്ങുന്ന തന്റെ ശീലം അദ്ദേഹത്തില്‍ അത്ഭുതം ഉണ്ടാക്കിയതായും മോദി

8. പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയുമായും ഗുലാംനബി ആസാദുമായും തനിക്കുള്ളത് നല്ല ബന്ധം. മമതാ ബാനര്‍ജി തനിക്ക് എല്ലാ വര്‍ഷവും കുര്‍ത്ത സമ്മാനമായി നല്‍കാറുണ്ട്. ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന തനിക്ക് ബംഗാളി പലഹാരങ്ങള്‍ കൊടുത്തയക്കാറുണ്ട് എന്ന് അറിഞ്ഞപ്പോള്‍ മുതല്‍ മമതയും അത്തരം പലഹാരങ്ങള്‍ അയക്കാന്‍ തുടങ്ങി. തിരഞ്ഞെടുപ്പ് സമയത്ത് ഇത്തരം കാര്യങ്ങള്‍ പറയുന്നത് തന്നെ ബാധിക്കും എങ്കിലും ഇക്കാര്യം പറയാന്‍ തനിക്ക് മടിയില്ല എന്നും കൂട്ടിച്ചേര്‍ക്കല്‍

9. ശ്രീലങ്കയില്‍ തീവ്രവാദികള്‍ സ്‌ഫോടനങ്ങള്‍ നടത്തിയേക്കാം എന്ന് ഇന്ത്യ മൂന്ന് തവണ മുന്നറിയിപ്പ് നല്‍കിയിരുന്നതയി റിപ്പോര്‍ട്ട്. സ്‌ഫോടനത്തിന് മണിക്കൂറുകള്‍ മുന്‍പാണ് അവസാന മുന്നറിയിപ്പ് നല്‍കിയത്. ഈ മുന്നറിയിപ്പില്‍ നടപടി സ്വീകരിക്കാത്തത് മൂലമാണ് ആക്രമണം തടയാന്‍ സാധിക്കാതെ വന്നതെന്ന് സമ്മതിച്ച് ശ്രീലങ്കന്‍ അധികൃതര്‍. കൊളംബോയില്‍ സ്‌ഫോടനം നടക്കുന്നതിന് രണ്ട് മണിക്കൂര്‍ മുന്‍പാണ് ഇന്ത്യയുടെ രഹസ്യാന്വേഷണ വിഭാഗം ശ്രീലങ്കക്ക് മുന്നറിയിപ്പ് നല്‍കിയത്.

10. ക്രിസ്ത്യന്‍ പള്ളികളിലടക്കം പല സ്ഥലങ്ങളിലും ആക്രമണം ഉണ്ടാകും എന്നായിരുന്നു മുന്നറിയിപ്പ്. ഏപ്രില്‍ 4, 20 എന്നീ ദിവസങ്ങളില്‍ സമാനമായ മുന്നറിയിപ്പുകള്‍ നല്‍കിയിരുന്നതായി വ്യക്തമാക്കി ഇന്ത്യന്‍ രഹസ്യാന്വേഷണ വിഭാഗവും. സ്‌ഫോടനം നടത്താന്‍ പദ്ധതിയിട്ട ചാവേറിന്റെ പേര് അടക്കമാണ് ഇന്ത്യ മുന്നറിയിപ്പ് നല്‍കിയത്. ഒരു ഐ.എസ്.ഐ ഭീകരനെ ചോദ്യം ചെയ്തതില്‍ നിന്നായിരുന്നു ഇന്ത്യക്ക് ഈ വിവരങ്ങള്‍ ലഭിച്ചത്. അതേസമയം ചാവേറാക്രമണം ഉണ്ടാകുമെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ട് അവഗണിക്കപ്പെട്ടത് സംബന്ധിച്ച് പ്രധാനമന്ത്രി റെനില്‍ വിക്രമസിംഗയും പ്രസിഡന്റ് മൈത്രിപാല സിരിസേനയും തമ്മില്‍ വാക് പോര് ഉണ്ടായതായും റിപ്പോര്‍ട്ട് ഉണ്ട്.

11. സംസ്ഥാനത്തെ ഇരുപതു മണ്ഡലങ്ങളില്‍ പത്തുമുതല്‍ പതിനാലു വരെ സീറ്റുകളാണ് ഇടതു മുന്നണിയുടെ പ്രതീക്ഷ. ആറു മണ്ഡലങ്ങളില്‍ വിജയം ഉറപ്പാണെന്നും എട്ടു മണ്ഡലങ്ങളില്‍ മുന്‍തൂക്കം ഉണ്ടെന്നുമാണ് പ്രാഥമിക വിലയിരുത്തല്‍. ബൂത്തുകളില്‍ നിന്നുള്ള കണക്കുകള്‍ ശേഖരിച്ച ശേഷം സംസ്ഥാന നേതൃയോഗങ്ങള്‍ ചേര്‍ന്നായിരിക്കും അന്തിമ വിലയിരുത്തല്‍ നടത്തുക. പഴുതടച്ചുള്ള പ്രചാരണം. അവസാനത്തെ ഇടതുവോട്ടും പോള്‍ ചെയ്യിപ്പിക്കുന്നതിലെ ജാഗ്രത. ഇതെല്ലാം ഭൂരിപക്ഷം മണ്ഡലങ്ങളിലും ഒന്നാമത് എത്തിക്കും എന്നാണ് ഇടതു മുന്നണിയുടെ പ്രതീക്ഷ

12. സ്ഥാനാര്‍ഥികളെ ആദ്യം കളത്തില്‍ ഇറക്കാന്‍ ആയതും സര്‍ക്കാരിന്റെ നേട്ടങ്ങളില്‍ ഊന്നിയുള്ള പ്രചാരണവും മുന്‍തൂക്കം വര്‍ധിപ്പിച്ചു. കോണ്‍ഗ്രസിലെ സംഘടനാ ദൗര്‍ബല്യങ്ങളും, ശബരിമല മാത്രം മുന്‍നിറുത്തിയുള്ള ബി.ജെ.പി പ്രചരണവും ഗുണം ചെയ്യും. ന്യൂനപക്ഷ വോട്ടുകളുടെ ഏകീകരണം ഇടതു സ്ഥാനാര്‍ഥികള്‍ക്ക് അനുകൂലം ആകുമെന്നാണ് വിലയിരുത്തല്‍ കാസര്‍കോട്, കണ്ണൂര്‍, വടകര, പാലക്കാട്, ആലത്തൂര്‍, ആലപ്പുഴ മണ്ഡലങ്ങളിലാണ് ഇടതുമുന്നണിക്ക് ഉറച്ച പ്രതീക്ഷയുള്ളത്. ആറ്റിങ്ങല്‍, ഇടുക്കി, ചാലക്കുടി എന്നിവിടങ്ങളില്‍ കടുത്ത മല്‍സരം ആയിരുന്നു എങ്കിലും മുന്‍തൂക്കം നേടാനായി.