1. പൂരത്തിന്റെ നാട് എന്നറിയപ്പെടുന്നത്?
തൃശൂർ
2. കേരള സംഗീത നാടക അക്കാദമി, കേരള സാഹിത്യ അക്കാദമി, കേരള ലളിതകലാ അക്കാദമി എന്നിവയുടെ ആസ്ഥാനം?
തൃശൂർ
3. കേരളത്തിലെ വ്യാവസായിക തലസ്ഥാനം എന്നറിയപ്പെടുന്നത്?
എറണാകുളം
4. കേരളത്തിൽ ആദ്യമായി വൈദ്യുതീകരിച്ച പട്ടണം?
തിരുവനന്തപുരം
5. അക്ഷരങ്ങളുടെ നാട് എന്നറിയപ്പെടുന്നത്?
കോട്ടയം
6. കേരളത്തിലെ ആദ്യത്തെ ചുമർചിത്ര നഗരം?
കോട്ടയം
7. കാസർകോട് ജില്ലയുടെ സാംസ്കാരിക തലസ്ഥാനം?
നീലേശ്വരം
8. ആലപ്പുഴ ജില്ലയുടെ സാംസ്കാരിക തലസ്ഥാനം?
അമ്പലപ്പുഴ
9. പമ്പയുടെ ദാനം എന്നറിയപ്പെടുന്നത്?
കുട്ടനാട്
10. കേരളത്തിന്റെ നെല്ലറ എന്നറിയപ്പെടുന്നത്?
കുട്ടനാട്
11. കേരളത്തിന്റെ ഹോളണ്ട് എന്നറിയപ്പെടുന്നത്?
കുട്ടനാട്
12. കുട്ടനാടിന്റെ സമഗ്ര വികസനത്തിനായി കേന്ദ്ര സർക്കാർ 2008ൽ ആരംഭിച്ച കുട്ടനാട് പാക്കേജിനെക്കുറിച്ചന്വേഷിച്ച
കമ്മിഷൻ?
എം.എസ്. സ്വാമിനാഥൻ
13. കുട്ടനാടിന്റെ കഥാകാരൻ എന്നറിയപ്പെടുന്നത്?
തകഴി
14. പ്രസിദ്ധമായ വൈക്കം സത്യാഗ്രഹം നടന്നത്?
1924ൽ
15. അയിത്തത്തിനെതിരെ ഇന്ത്യയിൽ നടന്ന ആദ്യത്തെ സമരം?
വൈക്കം സത്യാഗ്രഹം
16. കേരളത്തിലെ ഏറ്റവും വലിയ കോർപറേഷൻ?
കൊച്ചി
17. ഇന്ത്യയിലെ ആദ്യത്തെ ബിനാലെക്ക് വേദിയായ നഗരം?
കൊച്ചി
18. 'അറബിക്കടലിന്റെ റാണി" എന്ന് കൊച്ചിയെ വിശേഷിപ്പിച്ചത്?
ആർ.കെ. ഷൺമുഖം ചെട്ടി
19. കശുഅണ്ടി ഫാക്ടറികളുടെ നാട് എന്നറിയപ്പെടുന്ന ജില്ല?
കൊല്ലം