sreekumaran-thampi-yesuds

ഗാനഗന്ധർവൻ യേശുദാസിനെ പൂർണമായി അംഗീകരിക്കാൻ ഒരുകാലത്ത് മലയാള സിനിമാ ലോകം തയ്യാറായിരുന്നില്ലെന്ന് ഗാനരചയിതാവും സംവിധായകനുമായ ശ്രീകുമാരൻ തമ്പി. താൻ ആദ്യമായി പാട്ടെഴുതിയ ചിത്രത്തിൽ പത്ത് പാട്ടുകളുണ്ടായിട്ടും ഒരു ഡ്യുയറ്റ് മാത്രമാണ് അന്ന് ചിത്രത്തിന്റെ അണിയറപ്രവർത്തകർ യേശുദാസിന് നൽകിയതെന്ന് ശ്രീകുമാരൻ തമ്പി വെളിപ്പെടുത്തുന്നു. കൗമുദി ടിവിയുടെ സ്ട്രെയിറ്റ് ലൈൻ അഭിമുഖ പരിപാടിയിലാണ് അദ്ദേഹം മനസു തുറന്നത്.

ശ്രീകുമാരൻ തമ്പിയുടെ വാക്കുകൾ-

'യേശുദാസിനോടുള്ളത്ര അടുപ്പം വേറെ ആരുമായിട്ടുമില്ല. സിനിമയിൽ വരുന്നതിന് മുമ്പ് തന്നെ ഞാൻ യേശുദാസിന്റെ ആരാധകനാണ്. ഞങ്ങൾ സമപ്രായക്കാരാണെങ്കിലും ഞാൻ അദ്ദേഹത്തിന്റെ ആരാധകനാണ്. ഞാൻ ആദ്യം ഗാനങ്ങൾ എഴുതിയ സിനിമയിൽ 10 പാട്ടുകളാണ് ഉണ്ടായിരുന്നത്. അതിൽ മൂന്ന് പാട്ടെങ്കിലും യേശുദാസിന് കൊടുക്കുമെന്നാണ് ഞാൻ വിചാരിച്ചിരുന്നത്. പക്ഷേ ഒരുപാട്ടുമാത്രമാണ് യേശുദാസിന് കൊടുത്തത്, അതും ഡ്യുയറ്റ്. അന്ന് യേശുദാസ് വന്നിട്ട് അഞ്ചുവർഷം കഴിഞ്ഞിരുന്നു. എന്നിട്ടു പോലും അദ്ദേഹത്തെ അംഗീകരിക്കാൻ മലയാള സിനിമ തയ്യാറായിരുന്നില്ല'.