coconut-milk

കറികൾ സ്വാദിഷ്‌ടമാക്കാനുള്ള ഒരു പ്രധാന ചേരുവയാണ് തേങ്ങാപ്പാൽ. കറിക്കൂട്ടായി ഉപയോഗിക്കും മുൻപ് തേങ്ങാപ്പാലിന്റെ ഈ ഗുണങ്ങൾ കൂടി അറിഞ്ഞിരിക്കൂ. നമ്മുടെ ശരീരത്തിന്റെ രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കാൻ അത്ഭുതശേഷിയുള്ള ലോറിക് ആസിഡ് തേങ്ങാപ്പാലിൽ ധാരാളമായി അടങ്ങിയിട്ടുണ്ട്.

തേങ്ങാപ്പാൽ ശരീരത്തിലെ കൊഴുപ്പിനെ ഇല്ലാതാക്കുന്നതിനൊപ്പം കരളിൽ കൊഴുപ്പടിഞ്ഞുണ്ടാകുന്ന പ്രശ്നങ്ങളെ പരിഹരിക്കുകയും ചെയ്യുന്നു. കൊളസ്‌ട്രോൾ കൂടുമെന്ന് കരുതി തേങ്ങയും തേങ്ങാപ്പാലും പേടിയോടെ കാണുന്നവരുണ്ട്. കേട്ടോളൂ കൊളസ്‌ട്രോൾ കുറയ്ക്കാൻ തേങ്ങാപ്പാലിന് കഴിയും.


ചർമ്മ രോഗങ്ങൾക്കുള്ള മികച്ച പ്രതിവിധിയാണ് തേങ്ങാപ്പാൽ. കുഞ്ഞുങ്ങളെ തേങ്ങാപ്പാൽ തേച്ച് കുളിപ്പിക്കുന്നത് എല്ലാത്തരം അലർജികളെയും പ്രതിരോധിക്കും. ചർമ്മത്തിന്റെ വരൾച്ച മാറ്രി ചർമ്മം തിളക്കമുള്ളതും മൃദുലവുമാക്കുന്നതിനാൽ മുതിർന്നവർക്കും നല്ലതാണ് തേങ്ങാപ്പാൽ. നാരുകളുടെ കലവറയായതിനാൽ ദഹനപ്രക്രിയ സുഗമമാക്കും. ഒപ്പം ഹൃദയാരോഗ്യവും സംരക്ഷിക്കും. തേങ്ങാപ്പാൽ ചേർത്തുണ്ടാക്കുന്ന തേങ്ങാച്ചോർ ആഴ്‌ചയിൽ രണ്ടോ മൂന്നോ തവണയെങ്കിലും കഴിക്കുന്നത് കുട്ടികളുടെയും മുതിർന്നവർക്കും ആരോഗ്യം വർദ്ധിപ്പിക്കും.