തിരുവനന്തപുരം: കെ.എം.എം.എൽ ഡെപ്യൂട്ടി മാനേജരും കാലിക്കറ്ര് സർവകലാശാല ബോർഡ് ഒഫ് സ്‌റ്റഡീസ് അംഗവുമായ കെ.എം. അനിൽ മുഹമ്മദിന് സേലം പെരിയാർ യൂണിവേഴ്‌സിറ്റിയുടെ ഡോക്‌ടറേറ്റ് ലഭിച്ചു. 'സുനാമി പുനരധിവാസവും സാമൂഹിക മൂലധനവും" എന്ന വിഷയത്തിൽ സാമൂഹിക ശാസ്‌ത്രശാഖയിലാണ് ഡോക്‌ടറേറ്ര് ലഭിച്ചത്.
സുനാമി ദുരന്താനന്തരം ആലപ്പാട് ഗ്രാമപഞ്ചായത്തിൽ നടപ്പാക്കിയ ഭവന പുനരധിവാസ പദ്ധതിയെ കുറിച്ചാണ് അദ്ദേഹം ഗവേഷണം നടത്തിയത്. സർക്കാർ-സർക്കാർ ഇതര ഏജൻസികൾ നടപ്പാക്കിയ വിവിധ പദ്ധതികളിലൂടെ 'സാമൂഹിക മൂലധന"ത്തിന്റെ സ്വാധീനമാണ് പഠനത്തിലൂടെ കണ്ടെത്തിയത്. കയർഫെഡ്, ബേക്കൽ ടൂറിസം, ഗ്രാൻഡ് കേരള ഷോപ്പിംഗ് ഫെസ്‌റ്രിവൽ എന്നിവയുടെ മാനേജിംഗ് ഡയറക്‌ടറായിരുന്നു കെ.എം. അനിൽ മുഹമ്മദ്.