teeka-ram-meena

തിരുവനന്തപുരം: വോട്ടിംഗ് യന്ത്രത്തിൽ കൂടുതൽ വോട്ടുകൾ കണ്ടെത്തിയതിനെ തുടർന്ന് എറണാകുളം കളമശേരി മണ്ഡ‌ലത്തിലെ 83ആം ബൂത്തിൽ റീപ്പോളിംഗ് നടത്തുമെന്ന് തിരഞ്ഞെടുപ്പ് കമ്മിഷൻ അറിയിച്ചു. ഇവിടെ 715 വോട്ടർമാരാണ് വോട്ട് ചെയ്‌തത്. എന്നാൽ ഇലക്‌ട്രോണിക് വോട്ടിംഗ് യന്ത്രത്തിൽ 758 വോട്ടുകളുണ്ടായിരുന്നു. 43 വോട്ടുകൾ അധികം. മോക്ക് പോൾ കഴിഞ്ഞതിന് ശേഷം ബൂത്തിലെ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥൻ വോട്ടിംഗ് യന്ത്രത്തിലെ വോട്ടുകൾ ഡിലീറ്റ് ചെയ്യാൻ മറന്നതാണ് വിനയായത്. തുടർന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറുമായി ചർച്ച ചെയ്‌ത ശേഷമാണ് ഇവിടെ റീപ്പോളിംഗ് നടത്താമെന്ന് തീരുമാനിച്ചത്. എന്നാൽ തീയതി തീരുമാനിച്ചിട്ടില്ല.

വീഡിയോ