ദുബായ്: പ്രമുഖ ധനവിനിമയ സ്ഥാപനമായ യു.എ.ഇ എക്‌സ്‌ചേഞ്ച് റംസാൻ മാസത്തിൽ ഉപഭോക്താക്കൾക്ക് ആകർഷക സമ്മാനങ്ങളുമായി വേനൽക്കാല പ്രമോഷൻ സംഘടിപ്പിക്കുന്നു. ഇതുപ്രകാരം ജൂൺ ഏഴുവരെയുള്ള കാലയളവിൽ യു.എ.ഇ എക്‌സ്‌ചേഞ്ചിൽ ഇടപാട് നടത്തുന്നവർക്ക് നറുക്കെടുപ്പിലൂടെ മെഗാ സമ്മാനമായി ദുബായിൽ ഒരു വീട് സ്വന്തമാക്കാം. മൂന്ന് ഭാഗ്യശാലികൾക്ക് ഓരോ മെഴ്സിഡെസ് - ബെൻസ് കാറും ലഭിക്കും. 45 നാൾ നീളുന്ന പ്രമോഷനിൽ ദിവസേന 10,000 ദിർഹം വീതം 45 പേർക്കും ലഭിക്കും.
യു.എ.ഇ എക്സ്ചേഞ്ച് ശാഖകളിൽ നിന്ന് മണി ട്രാൻസ്‌ഫർ, ഫോറിൻ കറൻസി എക്സ്ചേഞ്ച്, ബിൽ പേമെന്റ്സ്, നാഷണൽ ബോണ്ട് പർച്ചേസ് ഉൾപ്പെടെയുള്ള ഇടപാടുകൾ നടത്തുന്നവരെയാണ് നറുക്കെടുപ്പിൽ പരിഗണിക്കുക. ae.uaeexchange.com ഡിജിറ്റൽ പോർട്ടലിലൂടെയോ മൊബൈൽ ആപ്പിലൂടെയോ നടത്തുന്ന ഓൺലൈൻ മണി ട്രാൻസ്‌ഫറും കിയോസ്‌കുകൾ വഴി നടത്തുന്ന സെൽഫ് - സർവീസ് ഇടപാടുകളും നറുക്കെടുപ്പിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. യു.എ.ഇ എക്‌സ്‌ചേഞ്ചിന്റെ ഉപഭോക്താക്കളുടെ ജീവിതാവസ്ഥ കൂടുതൽ മെച്ചപ്പെടുത്താനുള്ള ശ്രമങ്ങളുടെ ഭാഗമാണ് പ്രമോഷൻ പദ്ധതിയെന്ന് യു.എ.ഇ എക്സ്ചേഞ്ച് കൺട്രി ഹെഡ് അബ്‌ദുൽ കരീം അൽ കായേദ് പറഞ്ഞു.