modi-and-akshay

അരക്കൈയ്യൻ കുർത്ത ഫാഷനാക്കിയത് സൗകര്യത്തിനു വേണ്ടി. മുഴുക്കൈയ്യൻ കുർത്ത അലക്കാനും തോൾ സഞ്ചിയിൽ വയ്‌ക്കാനും ബുദ്ധിമുട്ടായപ്പോൾ കൈ മുറിച്ച് ചെറുതാക്കിയിരുന്നു. പാവപ്പെട്ടവനെന്ന് തോന്നാതിരിക്കാൻ നന്നായി വേഷംധരിച്ചു. സ്‌റ്റീൽ പാത്രത്തിൽ കൽക്കരി കത്തിച്ച് വസ്‌ത്രങ്ങൾ ഇസ്‌തിരിയിട്ടു. മുഖ്യമന്ത്രിയായിരുന്നപ്പോഴും വസ്‌ത്രങ്ങൾ സ്വയം അലക്കി.

ദേഷ്യം നിയന്ത്രിക്കാനറിയാം. പണ്ട് പ്രകോപിതനാകുമ്പോൾ വികാരങ്ങൾ കടലാസിൽ കുറിച്ചിട്ട് കീറികളയുമായിരുന്നു. തെറ്റുകൾ തിരിച്ചറിയാൻ അതുപകരിച്ചു. ദീപാവലി ദിനങ്ങളിൽ വനത്തിൽ 3-4ദിവസം ധ്യാനം പതിവായിരുന്നു. തന്നോടു തന്നെ ചോദ്യങ്ങൾ ചോദിക്കാനുള്ള അവസരമായിരുന്നു അത്. ചെറുപ്പത്തിൽ സൈന്യത്തിൽ ചേരാൻ ആഗ്രഹിച്ചിരുന്നു. പിന്നീട് സന്യാസത്തിലേക്കും ആകർഷിക്കപ്പെട്ടു. 18-20 വയസിനുള്ളിൽ ഏറെ ജീവിതം കണ്ടു.
പ്രധാനമന്ത്രിയായ ശേഷം സിനിമ കണ്ടിട്ടില്ല. ഗാന്ധിജി എന്നും പ്രചോദനമാണ്. വിശ്രമ വേളകളിൽ ഇഷ്‌ടം ചായ കുടിച്ചിരിക്കാൻ ഇഷ്‌ടമാണ്. താൻ കഥാപാത്രമാക്കുന്ന ട്രോളുകളിലെ തമാശ ആസ്വദിക്കാറുണ്ട്. ജലദോഷം വന്നാൽ ചൂടുവെള്ളം മാത്രം കുടിക്കും. മൂക്കിൽ കടുകെണ്ണ ചൂടാക്കി ഒഴിക്കും. അലോപ്പതി മരുന്നുപയോഗിക്കില്ല. താത്പര്യം ആയുർവ്വേദം

''ചലച്ചിത്രതാരം അക്ഷയ് കുമാറിനോട് സംസാരിക്കുന്നതിന് പകരം പ്രധാനമന്ത്രി നരേന്ദ്രമോദി മനസു തുറക്കേണ്ടിയിരുന്നത് രാജ്യത്തെ കർഷകരോടായിരുന്നു.''

-- പ്രിയങ്ക ഗാന്ധി

സിനിമയും ചാനലും വിലക്കിയപ്പോൾ അഭിമുഖം

നരേന്ദ്രമോദിയുടെ ആത്മകഥ ആസ്‌പദമാക്കി നിർമ്മിച്ച പി.എം മോദി എന്ന സിനിമയും അദ്ദേഹത്തിന്റെ നമോ ടിവിയും തിരഞ്ഞെടുപ്പ് കമ്മിഷൻ വിലക്കിയ സമയത്താണ് ദൂരദർശൻ അടക്കം ദേശീയ ചാനലുകൾ വഴി അഭിമുഖം സംപ്രേക്ഷണം ചെയ്‌തത്. ഇതിനെതിരെ വരും പ്രതിപക്ഷം പരാതിപ്പെട്ടേക്കും.