pt-usha-

സ്പോർട്സ് ബയോപിക്കുകളുടെ പരമ്പരയിൽ ഇന്ത്യയുടെ സ്പ്രിന്റ് റാണി പി.ടി. ഉഷയുടെ ജീവിതവും വെള്ളിത്തിരയിൽ എത്താൻ പോകുകയാണ്. പരസ്യ ചിത്രങ്ങളുടെ സംവിധായിക രേവതി. എസ്.വർമ്മ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ പ്രിയങ്ക ചോപ്രയെ ആയിരുന്നു ആദ്യം നായികയായി പരിഗണിച്ചിരുന്നത്. എന്നാൽ ഏറ്റവും പുതിയ വിവരമനുസരിച്ച് കത്രിന കൈഫ് പി.ടി ഉഷയെ അവതരിപ്പിക്കും എന്നാണ് റിപ്പോർട്ടുകൾ.

ബോക്‌സിംഗ് താരം മേരി കോമിനെക്കുറിച്ചുള്ള സിനിമയിൽ മേരി കോമായി മികച്ച പ്രകടനമാണ് പ്രിയങ്ക ചോപ്ര കാഴ്ചവച്ചിരുന്നത്. ഇതിന്റെ അടിസ്ഥാനത്തിലാണ് പി.ടി. ഉഷയാകാൻ പ്രിയങ്കയെ അണിയറ പ്രവ‌ത്തകർ സമീപിച്ചത്. എന്നാൽ മറ്റുതിരക്കുകൾ കാരണം തനിക്ക് ഈ വേഷം ചെയ്യാനാവില്ലെന്ന് പ്രിയങ്ക അറിയിക്കുകയായിരുന്നു. തുടർന്നാണ് കത്രിനയെ സമീപിച്ചതെന്നാണ് റിപ്പോർട്ടുകൾ.

ഇംഗ്ലീഷ്, ഹിന്ദി, തമിഴ് തെലുങ്ക്, മലയാളം, കന്നഡ ഭാഷകളിലായാണ് ചിത്രം ഒരുങ്ങുന്നത്. എ.ആർ.റഹ്മാനാണ് ചിത്രത്തിന് സംഗീതം ഒരുക്കുന്നത്.

കോഴിക്കോട് പയ്യോളി സ്വദേശിയായ പി.ടി ഉഷ രാജ്യം കണ്ടതിൽ വച്ച് ഏറ്റവും മികച്ച അത്‌ലറ്റുകളിൽ ഒരാളാണ്. കരിയറിൽ നൂറിലധികം മെഡലുകൾ നേടിയിട്ടുള്ള ഉഷയ്ക്ക് 1984 ലോസ് ആ‌ഞ്ചലസ് ഒളിമ്പിക്‌സിൽ തലനാരിഴയ്ക്കാണ് മെഡൽ നഷ്ടമായത്.