kk-rama

വടകര: ടി.പി ചന്ദ്രശേഖരന്റേതടക്കം നിരവധിപേരുടെ ചോരക്കറപുരണ്ട കൈകൾക്ക് ഒഞ്ചിയത്തെ ആർ.എം.പി.ഐ പ്രവർത്തകർ വോട്ടുചെയ്യുമെന്നത് ജയരാജന്റെ ദിവാസ്വപ്നം മാത്രമാണെന്ന് കെ.കെ രമ പറഞ്ഞു. ആർ.എം.പി.ഐയുടെ നിരവധി വോട്ടുകൾ തനിക്ക് ലഭിച്ചിട്ടുണ്ടെന്ന പി. ജയരാജന്റെ പ്രസ്താവനയ്ക്ക് മറുപടി നൽകുകയായിരുന്നു അവർ. ഇത്തരം ജല്പനങ്ങൾ തലയ്ക്ക് വെളിവില്ലാത്തവരിൽനിന്നുമാത്രമേ ഉണ്ടാകൂ. ആർ.എം.പി.ഐയിൽ നിന്ന് മാത്രമല്ല, സി.പി.എമ്മിലെ കൊലപാതകരാഷ്ട്രീയത്തെ തള്ളിപറയുന്നവരുടെ വോട്ടുകൾ പോലും മുരളീധരന് ലഭിച്ചിട്ടുണ്ട്. അത് മേയ് 23ന് ജയരാജന് മനസിലാകും.തിരഞ്ഞെടുപ്പ് ഫലത്തിനുശേഷം ജയരാജന് രാഷ്ട്രീയ വനവാസമായിരിക്കുമെന്നും രമ കൂട്ടിച്ചേർത്തു.