pu-chitra-

ദോ​ഹ​ : ദോഹയിൽ നടക്കുന്ന ഏഷ്യൻ അത്‍ലറ്റിക് മീറ്റിൽ മലയാളിതാരം പി.യു. ചിത്രയ്ക്കു സ്വർണം. വനിതകളുടെ 1500 മീറ്ററിലാണ് ചിത്ര സ്വർണം നേടിയത്. 4.14 മിനിട്ടിൽ ചിത്ര ഓടിയെത്തി. 2017ൽ ഭുവനേശ്വറിൽ നടന്ന ചാംപ്യൻഷിപ്പിലും ചിത്ര ഈയിനത്തിൽ സ്വർണം നേടിയിരുന്നു. ചാംപ്യൻഷിപ്പില്‍ ഇന്ത്യയുടെ മൂന്നാം സ്വർണമാണിത്.

ഏ​ഷ്യ​ൻ​ ​അ​ത്‌​ല​റ്റി​ക്സ് ​ചാ​മ്പ്യ​ൻ​ഷി​പ്പിൽ ​ഇ​ന്ന​ലെ​ ​ഹെ​പ്‌​റ്റാ​ത്ത്ല​ണി​ൽ​ ​സ്വ​പ്ന​ ​ബ​ർ​മ്മ​നും​ ​മ​ല​യാ​ളി​ക​ളാ​യ​ ​മു​ഹ​മ്മ​ദ് ​അ​ന​സ്,​ ​വി.​കെ​ ​വി​സ്മ​യ​ ​എ​ന്നി​വ​ര​ട​ങ്ങി​യ​ ​മി​ക്സ​ഡ് ​റി​ലേ​ ​ടീ​മു​മാ​ണ് ​വെ​ള്ളി​മെ​ഡ​ലു​ക​ൾ​ ​നേ​ടി​യ​ത്.​ ​എം.​ആ​ർ​ ​പൂ​വ​മ്മ,​ ​ആ​രോ​ഗ്യ​രാ​ജീ​വ് ​എ​ന്നി​വ​രാ​യി​രു​ന്നു​ ​മി​ക്സ​ഡ് ​റി​ലേ​യി​ലെ​ ​മ​റ്റം​ഗ​ങ്ങ​ൾ.​ ​ഹെ​പ്‌​റ്റാ​ത്ത്ല​ണി​ൽ​ ​സീ​സ​ൺ​ ​ബെ​സ്റ്റാ​യ​ 5993​ ​പോ​യി​ന്റാ​ണ് ​സ്വ​പ്ന​ ​നേ​ടി​യ​ത്.​ 2000​ ​മീ​റ്റ​ർ​ ​സ്റ്റീ​പ്പി​ൾ​ ​ചേ​സി​ൽ​ ​പ​രു​ൾ​ ​ചൗ​ധ​രി​ ​അ​ഞ്ചാ​മ​താ​യി.