bsf-jawan-

വാരണാസി: ബി.എസ്.എഫ് പുറത്താക്കിയ ജവാൻ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മണ്ഡലമായ വാരണാസിയിൽ നാമനിർദ്ദേശ പത്രിക സമർപ്പിച്ചു. അതിർത്തിയിൽ കാവൽ നിൽക്കുന്ന സൈനികർക്ക് മോശം ഭക്ഷണമാണ് ലഭിക്കുന്നതെന്ന് പറഞ്ഞ് വീഡിയോ ചെയ്തതിനാണ് തേജ് ബഹദൂർ യാദവിനെ ബി.എസ്.എഫ് പുറത്താക്കിയത്.

മത്സരിക്കണമെന്ന ആവശ്യവുമായി നിരവധി പാർട്ടികൾ സമീപിച്ചെങ്കിലും സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കുമെന്ന് തേജ് യാദവ് നേരത്തേ വ്യക്തമാക്കിയിരുന്നു. ജയിക്കുകയോ തോല്‍ക്കുകയോ എന്നതല്ല സൈനിക വിഭാഗങ്ങളെ പ്രത്യേകിച്ച് അർദ്ധ സൈനിക വിഭാഗങ്ങളെ ഈ സർക്കാർ എങ്ങനെ തകർത്തുവെന്ന് തെളിയിക്കാനാണ് ശ്രമമെന്നും തേജ് യാദവ് പറഞ്ഞിരുന്നു.