ശ്രീലങ്കയിൽ നടന്ന കൂട്ടക്കുരുതിക്ക് മുമ്പ് എെസിസ് ചാവേറുകൾ പ്രതിജ്ഞയെടുക്കുന്ന വീഡിയോ പുറത്ത്. നാഷണൽ തൗഹീദ് ജമാഅത്ത് നേതാവായ സഹ്‌റാൻ ഹാഷിമും മുഖം മറച്ച എട്ടുപേരാണ് വീഡിയോയിൽ കാണുന്നത്. 25 സെക്കൻഡ് ദൈർർഘ്യമുള്ള വീഡിയോ ആണ് അവരുടെ ടെലഗ്രാം ചാനൽ വഴി പുറത്തുവിട്ടിരിക്കുന്നത്.
നാഷണൽ തൗഹീദ് ജമാഅത്ത് നേതാവ് സെഹ്‌റാൻ ഹാഷിമാണ് പദ്ധതിയുടെ സൂത്രധാരനെന്ന് ശ്രീലങ്കൻ സർക്കാർ പുറത്ത് വിട്ടിരുന്നു.
അതേസമയം ശ്രീലങ്കയിൽ സ്ഫോടനപരമ്പര നടത്തിയ ഒൻപതുചാവേറുകളിൽ എട്ടുപേരെ തിരിച്ചറിഞ്ഞു. ഒരു വനിതയടക്കം എല്ലാപേരും സ്വദേശികളാണെന്നും വെളിപ്പെടുത്തി. വിദ്യാസമ്പന്നരും സാമ്പത്തിക ഭദ്രതയുള്ള കുടുംബങ്ങളിൽ നിന്നുള്ളവരുമാണ് ചാവേറുകളായത്.
യു.കെയിൽ ബിരുദവും ഓസ്ട്രേലിയയിൽ ഉപരിപഠനവും നടത്തിയ ഒരാൾ സംഘത്തിലുണ്ടെന്ന് പ്രതിരോധ സഹമന്ത്രി റുവാൻ വിജയവർദ്ധനെ പറഞ്ഞു. ഇതിനിടെ ആക്രമണ മുന്നറിയിപ്പ് അവഗണിച്ച പ്രതിരോധസേനയിലെ ഉന്നതരെ നീക്കാൻ പ്രസിഡന്റ് മൈത്രിപാല സിരിസേന ഉത്തരവിട്ടു.
As expected, ISIS has just released video of the attackers in #SriLanka giving bayah (oath of allegiance) to Baghdadi.
— Amarnath Amarasingam (@AmarAmarasingam) April 23, 2019
I'm going to do something I've never done before and post a short clip, because almost none of my Sri Lankan contacts have access to ISIS channels on Telegram. pic.twitter.com/cmlzfD0Fmh