sports-in-brief
sports in brief

സാമന്തയെ ഞെട്ടിച്ച്

അങ്കിത റെയ്‌ന

ആന്നിംഗ് : മുൻ യു.എസ് ഒാപ്പൺ ചാമ്പ്യൻ സാമന്ത സ്റ്റോസറെ കുമിംഗ് ഒാപ്പൺ ടെന്നിസ് ടൂർണമെന്റിന്റെ ആദ്യ റൗണ്ടിൽ അട്ടിമറിച്ചു. 7-5, 2-6, 7-5 എന്ന സ്കോറിനായിരുന്നു ഏഷ്യൻ ഗെയിംസ് വെങ്കല മെഡൽ ജേതാവായ അങ്കിതയുടെ വിജയം. രണ്ടാം റൗണ്ടിൽ അങ്കിത ചൈനയുടെ കായ് ലിൻ ചാംഗിനെ നേരിടും.

ശ്രീകാന്ത് പുറത്ത്

വുഹൻ : ഏഷ്യൻ ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിന്റെ പുരുഷ സിംഗിൾസിൽ ഇന്ത്യൻ പ്രതീക്ഷയായിരുന്ന കെ. ശ്രീകാന്ത് ആദ്യറൗണ്ടിൽ തന്നെ പുറത്തായി. ഇന്തോനേഷ്യയുടെ ഷെസാർ ഹിരേൻ റുസ്‌താവി തോയാണ് 21-16, 22-20ന് ശ്രീകാന്തിനെ തോൽപ്പിച്ചത്.

വനിതാ വിഭാഗത്തിൽ സൈന നെഹ്‌വാൾ, പി.വി. സിന്ധു എന്നിവർ രണ്ടാം റൗണ്ടിലെത്തി.

ടോട്ടൻ ഹാമിന് വിജയം

ലണ്ടൻ : ഇംഗ്ളീഷ് പ്രിമിയർ ലീഗിൽ കഴിഞ്ഞ രാത്രി നടന്ന മത്സരത്തിൽ ബ്രൈട്ടൺ ആൻഡ് ഹോവിനെ ഏകപക്ഷീയമായ ഒരു ഗോളിന് കീഴടക്കി ടോട്ടൻഹാം 88-ാം മിനിട്ടിൽ എറിക് സൺ നേടിയ ഗോളിനായിരുന്നു ടോട്ടൻഹാമിന്റെ വിജയം. 35 കളികളിൽനിന്ന് 70 പോയിന്റായ ടോട്ടൻഹാം ലീഗിൽ മൂന്നാംസ്ഥാനത്താണ്.

ബാഴ്സലോണയ്ക്ക് ജയം

മാഡ്രിഡ് : സ്പാനിഷ് ലാലിഗ ഫുട്ബാളിൽ കഴിഞ്ഞ രാത്രി നടന്ന മത്സരത്തിൽ ഡെപോർട്ടീവോ അലാവേസിനെ 2-0 ത്തിന് കീഴടക്കി ബാഴ്സലോണ കിരീടം കൂടുതൽ സുരക്ഷിതമാക്കി. ഗോൾ രഹിതമായ ആദ്യപകുതിക്കുശേഷം 54-ാം മിനിട്ടിൽ യുവതാരം കാൾസ് അലെനയും 60-ാം മിനിട്ടിൽ ലൂയിസ് സുവാരേസുമാണ് ബാഴ്സയ്ക്ക് വേണ്ടി ഗോളുകൾ നേടിയത്. മെസി കളിക്കാനിറങ്ങിയിരുന്നില്ല.

ലീഗിൽ 34 മത്സരങ്ങളിൽ നിന്ന് 80 പോയിന്റുമായി ബാഴ്സ 12 പോയിന്റ് ലീഡിൽ ഒന്നാമതാണ്.

ഓ​ക്‌​സ്‌​ഫോ​ഡ്
ബാ​ഡ്മി​ന്റൺ
തി​രു​വ​ന​ന്ത​പു​രം​:​ ​എ​ട്ടാ​മ​ത് ​ഓ​ക്‌​സ്‌​ഫോ​ഡ് ​ഷ​ട്ടി​ൽ​ ​ബാ​ഡ്മി​ന്റ​ൺ​ ​ടൂ​ർ​ണ​മെ​ന്റ് ​ഇ​ന്ന് ​മു​ത​ൽ​ 28​ ​വ​രെ​ ​ടോ​സ് ​അ​ക്കാ​ഡ​മി​യി​ൽ​ന​ട​ക്കും.​ 480​ല​ധി​കം​ ​മ​ത്സ​രാ​ർ​ത്ഥി​ക​ൾ​ ​പ​ങ്കെ​ടു​ക്കും.​ ​ആ​ൺ​കു​ട്ടി​ക​ൾ​ക്കാ​യി​ ​അ​ണ്ട​ർ​ 19,​ 17,​ 15,​ 13,​ 11​ ​എ​ന്നീ​ ​വി​ഭാ​ഗ​ങ്ങ​ളി​ലും,​ ​പെ​ൺ​കു​ട്ടി​ക​ൾ​ക്കാ​യി​ ​അ​ണ്ട​ർ​ 15,​ 13,​ 11​ ​എ​ന്നീ​ ​വി​ഭാ​ഗ​ങ്ങ​ളി​ലു​മാ​ണ് ​മ​ത്സ​ര​ങ്ങ​ൾ.​ ​