ലൂസിഫറിന്റെ ചരിത്ര വിജയത്തിനുശേഷം ആരാധകരെ ആവേശത്തിലാഴ് ത്തി മോഹൻലാൽ സിനിമകളായ ബിഗ് ബ്രദറിന്റെ യും ഇട്ടി മാണി മെയ്ഡ് ഇൻ ചൈനയുടെയും പൂജകൾ നടന്നു.
സിദ്ധിഖ് രചനയും സംവിധാനവും നിർവഹിക്കുന്ന ബിഗ് ബ്രദർ ഹ്യുമർ ആക് ഷൻ സിനിമയായിരിക്കും. ലേഡീസ് ആൻഡ് ജെന്റിൽമാനുശേഷം മോഹൻലാലും സിദ്ധിഖും വീണ്ടും ഒന്നുക്കുന്നെന്ന പ്രത്യേകതയുണ്ട്.വൻ ബഡ്ജറ്റിൽ ഒരുങ്ങുന്ന ബിഗ് ബ്രദറിന്റെ ഷൂട്ടിംഗ് ജൂൺ 20ന് കൊച്ചിയിൽ ആരംഭിക്കും.
മോഹൻലാലിനൊപ്പം ശക്തമായ കഥാപാത്രത്തെ സിദ്ധിഖ് അവതരിപ്പിക്കുന്നു.പൂജയ്ക്ക് മോഹൻലാൽ ആദ്യ തിരി തെളിച്ചു. എസ്.ടാക്കീസും വൈശാഖ സിനിമയുടെ ബാനറിൽ വൈശാഖ് രാജനും ചേർന്നാണ് ബിഗ് ബ്രദർ നിർമ്മിക്കുന്നത്. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമ്മിക്കുന്ന ഇട്ടി മാണി മെയ്ഡ് ഇൻ ചൈന നവാഗതരായ ജിബിയും ജോജുവുമാണ് ഒരുക്കുന്നത് .പൂജയ്ക്കുശേഷം പറവൂരിൽ സിനിമയുടെ ചിത്രീകരണം ആരംഭിച്ചു. തൃശൂർ ഭാഷയിലാണ് മോഹൻലാൽ അവതരിപ്പിക്കുന്ന ഇട്ടിമാണിയുടെ സംസാരം.ഹണി റോസാണ് നായിക.ഇടവേളക്കുശേഷം മോഹൻലാലും രാധികയും വീണ്ടും ഒന്നിക്കുകയാണ്. സിദ്ധിഖ്, വിനു മോഹൻ, സലിം കുമാർ എന്നിവരാണ് മറ്റ് താരങ്ങൾ.കാമറ ഷാജി കുമാർ.തൃശൂരും ചൈനയും ലൊക്കേഷനുകളാണ്.മോഹൻലാലിന്റെ ഒാണച്ചിത്രമായാണ് ഇട്ടിമാണി മെയ്ഡ് ഇൻ ചൈന ഒരുങ്ങുന്നത്.