ഗോവിന്ദയെ നായകനാക്കി ബോളിവുഡിൽ ഹിറ്റുകളുടെ പരമ്പര ഒരുക്കിയ സംവിധായകൻ ഡേവിഡ് ധവാൻ വർഷങ്ങൾക്കുശേഷം സംവിധാന രംഗത്തേക്ക് മടങ്ങിയെത്തുന്നു. ഇരുപത്തിമൂന്നു വർഷങ്ങൾക്ക് മുമ്പ് ഗോവിന്ദയെയും കരിഷ്മകപൂറിനെയും ജോടികളാക്കി ഒരുക്കിയ കൂലി നമ്പർ 1 എന്ന സ്വന്തം ചിത്രത്തിന്റെ റീമേക്കുമായാണ് ഡേവിഡ് ധവാന്റെ തിരിച്ചുവരവ്.
മകനും ബോളിവുഡിലെ യുവനായകനിരയിലെ ശ്രദ്ധേയനുമായ വരുൺ ധവാനാണ് കൂലി നമ്പർ 1 ന്റെ റീമേക്കിലെ നായകൻ. സാറാ അലിഖാനാണ് നായിക. പൂജാ ഫിലിംസിന്റെ ജാക്കിഭഗ്നാനിയാണ് ചിത്രം നിർമ്മിക്കുന്നത്. നിർമ്മാണരംഗത്ത് 25 വർഷം പൂർത്തിയാക്കുന്ന പൂജാഫിലിംസാണ് കൂലി നമ്പർ 1 ഉം നിർമ്മിച്ചത്.
വരുൺ ധവാന്റെ മുപ്പത്തിരണ്ടാം ജന്മദിനത്തിലാണ് ഡേവിഡ് ധവാൻ തന്റെ പുതിയ പ്രോജക്ട് അനൗൺസ് ചെയ്തത്.