വിജയ് യുടെ പുതിയ ചിത്രത്തിൽ ബോളിവുഡ് സൂപ്പർസ്റ്റാർ ഷാരൂഖ് ഖാൻ. ചിത്രത്തിൽ പ്രതിനായകവേഷത്തിൽ ഷാരൂഖ് ഖാൻ എത്തുന്നു എന്നാണ് റിപ്പോർട്ട് .തെരി , മെർസൽ എന്നീ ഹിറ്റ് ചിത്രങ്ങൾക്ക് ശേഷം ആറ്റ്ലിയും വിജയ്്യും ഒന്നിക്കുന്ന ചിത്രമാണിത്. അടുത്തിടെ ആറ്റ്ലിയും ഷാരുഖ് ഖാനും കൂടിക്കാഴ്ച നടത്തിയിരുന്നു. അതിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാണ്. ക്ലൈമാക്സിൽ 15 മിനിറ്റ് നേരമാണ് ഷാരൂഖ് ഖാൻ എത്തുന്നത്. ഏകദേശം ഒരാഴ്ച ഷാരൂഖ് ഖാന് ഷൂട്ടിംഗ് ഉണ്ടാവുമെന്നാണ് അണിയറ പ്രവർത്തകർ സൂചിപ്പിക്കുന്നത്.
ചെന്നൈയിലോ മുംബയിലോ ഷാരൂഖിന്റെ ഭാഗങ്ങൾ ഷൂട്ട് ചെയ്യും. എ.ആർ. റഹ്മാൻ സംഗീതം ഒരുക്കുന്ന ചിത്രത്തിൽ ജി. കെ.വിഷ്ണു ഛായാഗ്രഹണം നിർവഹിക്കുന്നു.എ .ജി.എസ് എന്റർടെയ്ൻമെന്റിന്റെ ബാനറിൽ കലപതി എസ്.അഘോരം, കലപതി എസ്.ഗണേഷ്, കലപതി. എസ് സുരേഷ് എന്നിവർ ചേർന്നാണ് നിർമ്മിക്കുന്നത്.