a-k-saseendran

തിരുവനന്തപുരം: അന്തർ സംസ്ഥാന ബസുകളിൽ ജൂൺ ഒന്ന് മുതൽ ജി.പി.എസ് നിർബന്ധമാക്കുമെന്നും ലെെസൻസ് വ്യവസ്ഥകൾ കർശനമാക്കാൻ നടപടിയെടുക്കുമെന്നും ഗതാഗതമന്ത്രി എ.കെ.ശശീന്ദ്രൻ പറഞ്ഞു. ഇതിനായി പൊലീസിന്റെയും, നികുതി വകുപ്പിന്റേയും സഹായം തേടുമെന്നും ഇതിലൂടെ നിയമ ലംഘനവും നികുതി വെട്ടിപ്പും കണ്ടു പിടിക്കാൻ സാധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. കേരളത്തിലേക്ക് വരുന്ന വാഹനങ്ങൾ സ്‌പീഡ് ഗവർണർ ഘടിപ്പിച്ചില്ലെങ്കിൽ നിയമലംഘനമായി കണക്കാക്കിക്കൊണ്ടുള്ള നടപടികൾ സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.

കേരളത്തിൽ സർവീസ് നടത്തുന്ന ഇന്ത്യയിൽ എവിടെ രജിസ്റ്റർ ചെയ്ത വാഹനമായാലും ജി.പി.എസ് ജൂൺ ഒന്നാം തിയ്യതി മുതൽ ഇല്ലെങ്കിൽ നടപടികൾ സ്വീകരക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കല്ലട ബസ് ജീവനക്കാർ യാത്രക്കാരെ മർദിച്ച സാഹചര്യത്തിൽ ചേർന്ന ഉന്നതതല യോഗത്തിന് ശേഷം നടത്തിയ വാർത്താസമ്മേളനത്തിലാണ് മന്ത്രി തീരുമാനങ്ങൾ അറിയിച്ചത്.