തിരുവനന്തപുരം: ഭൂമിയിൽ മഴ പെയ്യിക്കുന്ന മൽഹാർ രാഗം ഇഷ്ടപ്പെടുന്ന ശബരീനാഥനും എം.എൽ.എ യും ഭാര്യ ദിവ്യ എസ് അയ്യരും കുഞ്ഞിന് തിരഞ്ഞെടുത്തതും അതേ പേര് - മൽഹാർ ദിവ്യ ശബരീനാഥൻ. കുഞ്ഞിന് പേരിട്ടു എന്ന് ഫേസ് ബുക്കിലൂടെയാണ് ശബരിനാഥൻ അറിയിച്ചത്. അരുവിക്കര എം.എൽ. എയും മുൻ സ്പീക്കർ ജി.കാർത്തികേയന്റെ മകനുമായ ശബരീനാഥും ഐ.എ.എസ് ഉദ്യോഗസ്ഥയും തിരുവനന്തപുരം സബ് കളക്ടറുമായിരുന്ന ദിവ്യ എസ് അയ്യരും രണ്ടു വർഷം മുമ്പാണ് വിവാഹിതരായത്.
ശബരീനാഥനും ദിവ്യയും വിവാഹിതരാവുന്നതും അവർക്ക് കുഞ്ഞു പിറന്നതും സാമൂഹ്യമാദ്ധ്യമങ്ങളിൽ നിറഞ്ഞു നിന്നിരുന്നു. ഇപ്പോൾ കുഞ്ഞിന് പേരിട്ടതും സാമൂഹ്യ മാദ്ധ്യമങ്ങൾ ആഘോഷിക്കുകയാണ്. "ഭൂമിയിൽ മഴയുടെ അനുഗ്രഹം വർഷിക്കുന്ന മൽഹാർ രാഗം നമ്മൾ ഇരുവർക്കും ഏറെ പ്രിയപ്പെട്ടതാണ്. പ്രാർത്ഥനയോടെ മകനു പേരിട്ടു "മൽഹാർ ദിവ്യ ശബരീനാഥൻ"-ശബരീനാഥൻ ഫേസ്ബുക്കിൽ കുറിച്ചത്.