കിവി രോഗങ്ങളെ പ്രതിരോധിക്കാനും ആരോഗ്യം നേടാനും ഉത്തമമായ ഫലമാണ്. ധാരാളം എൻസൈമുകളും കിവിയിലുണ്ട്. ആന്റി ഓക്സിഡന്റുകൾ ധാരാളമുള്ളതിനാൽ കിവി മാരകരോഗങ്ങളെപ്പോലും പ്രതിരോധിക്കുന്നു. ദഹനം സുഗമമാക്കുന്നു. ഇതിലുള്ള ആക്ടിനിഡിൻ എന്ന ഘടകമാണ് ദഹനത്തെ സഹായിക്കുന്നത്.
ഹൃദയാരോഗ്യം ഉറപ്പാക്കാനും ഉറക്കമില്ലായ്മ, പ്രമേഹം, ബിപി, പക്ഷാഘാതം എന്നിവയെ പ്രതിരോധിക്കാനും ഈ ഫലത്തിന് കഴിവുണ്ട്. ധാതുക്കൾ, വിറ്റാമിൻ സി, എ ഫോളെറ്റ് , മഗ്നീഷ്യം, കാൽസ്യം, നാരുകൾ എന്നിവയുടെ കലവറയുമാണ് കിവി. ധമനികളിൽ രക്തം കട്ടപിടിക്കാതിരിക്കാൻ സഹായിക്കുന്നതിലൂടെയാണ് ഹൃദയാരോഗ്യത്തെ സംരക്ഷിക്കുന്നത്.
ഇത് ഗർഭസ്ഥശിശുവിന്റെ വളർച്ചയ്‌ക്കും ആരോഗ്യത്തിനും മികച്ചതായതിനാൽ ഗർഭിണികൾ കിവി കഴിക്കണം. രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കാൻ മികച്ചത്. ശരീരത്തെ എല്ലാത്തരം അണുബാധകളിൽ നിന്നും സംരക്ഷിക്കുന്നു.
വിറ്റാമിൻ സി ധാരാളം അടങ്ങിയിട്ടുള്ളതിനാൽ ചർമ്മത്തിന്റെ ആരോഗ്യവും സൗന്ദര്യവും ഉറപ്പാക്കുന്നു. കോശങ്ങൾക്കുണ്ടാവുന്ന പ്രശ്നങ്ങൾക്കും പരിഹാരം കാണാൻ സഹായിക്കുന്ന ഫലവുമാണ് കിവി.