terrorist

ശ്രീനഗർ: ജമ്മുകാശ്മീരിലെ അനന്ത്നാഗ് ജില്ലയിൽ സുരക്ഷാസേനയുമായി ഉണ്ടായ ഏറ്റുമുട്ടലിൽ രണ്ട് ഹിസ്ബുൾ മുജാഹിദ്ദീൻ ഭീകരർ കൊല്ലപ്പെട്ടു. രഹസ്യവിവരത്തെത്തുടർന്ന് ബിജ്ബെഹാരയിലെ ബാഗേന്ദർ മൊഹല്ലയിൽ പൊലീസും സുരക്ഷാസേനയും ചേർന്ന് നടത്തിയ തെരച്ചിലിനിടെ ഭീകരർ സേനയ്ക്ക് നേരെ വെടിയുതിർക്കുകയായിരുന്നു. വിദ്യാർത്ഥികളായ സഫ്ദേർ ആമിൻ ഭട്ട്, ബുർഹാൻ അഹമ്മദ് എന്നിവരാണ് കൊല്ലപ്പെട്ട ഭീകരരെന്ന് പൊലീസ് വൃത്തങ്ങൾ അറിയിച്ചു.