ലണ്ടൻ: ബ്രിട്ടീഷ് നടിയും മോഡലും ടെലിവിഷൻ അവതാരകയുമായ കെല്ലി ബ്രൂക്കും പാപ്പരാസികളുടെ പിടിയിൽപ്പെട്ടു. ഫ്രഞ്ചുകാരൻ കാമുകൻ ജെമി പരീസുമായി പോർച്ചുഗീസ് ബീച്ചിൽ അടിച്ചുപൊളിക്കുന്നതിനിടെയാണ് കെല്ലി അവരുടെ കണ്ണിലുടക്കിയത്. ഫ്ളോറൽ ബിക്കിനിയണിഞ്ഞ് കെല്ലി ഒരു കൂസലും കൂടാതെ കാമുകനോടൊപ്പം ഇഴുകിചേർന്നാണ് ബീച്ചിലൂടെ നടക്കുന്നത്.
ഇടയ്ക്ക് അവർ ചുടുചുംബനങ്ങളും നൽകുന്നുണ്ട്. ചിലർ തുറിച്ചുനോക്കുന്നുണ്ടെങ്കിലും ഇരുവർക്കും നോപ്രോബ്ളം. അറിയപ്പെടുന്ന മോഡലാണ് ജെമി എന്ന മുപ്പത്തിനാലുകാരൻ. ഇവർ തമ്മിലുള്ള അടുപ്പം തുടങ്ങിയിട്ട് കുറച്ചുനാളായി. വിവാഹം ഉടനുണ്ടാവുമെന്നും കേൾക്കുന്നുണ്ട്. എന്നാൽ ഇക്കാര്യത്തെക്കുറിച്ച് കെല്ലിയോ ജെമിയോ പ്രതികരിച്ചിട്ടില്ല.
മുപ്പത്തൊമ്പതുകാരിയായ കെല്ലി ഇപ്പോഴും തിരക്കുപിടിച്ച മോഡലും നടിയുമാണ്. നിരവധി ചിത്രങ്ങളിൽ ഇവർ അഭിനയിച്ചിട്ടുണ്ട്. ടെലിവിഷൻ പരമ്പരകളിലെ അഭിനയത്തിന് നിരവധി പുരസ്കാരങ്ങളും ലഭിച്ചിട്ടുണ്ട്. സെക്സ് സിംബൽ എന്ന പട്ടവും ഇവർക്ക് ആരാധകർ ചാർത്തിക്കൊടുത്തു. 2005ൽ ലോകത്തേ ഏറ്റവും സെക്സിയായ സ്ത്രീയായി കെല്ലിയെ എഫ്.എച്ച്.എം മാഗസിൻ തിരഞ്ഞെടുത്തിരുന്നു. സിനിമാ ചിത്രീകരണത്തിനിടെ അടുപ്പത്തിലായ അമേരിക്കൻ നടൻ ബില്ലി സാനെയെ കെല്ലി വിവാഹം കഴിച്ചെങ്കിലും ബന്ധം കൂടുതൽ നാൾ നീണ്ടുനിന്നില്ല.