mamata

ന്യൂഡൽഹി: അതിഥികളെ തങ്ങൾ രസഗുളയും സമ്മാനങ്ങളും നൽകിയാണ് സ്വീകരിക്കാറുള്ളതെന്നും എന്നാൽ,​ ഒരൊറ്റവോട്ടുപോലും ബി.ജെ.പിയ്ക്ക് നൽകില്ലെന്നും ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. മമത തനിക്ക് എല്ലാവർഷവും മധുരപലഹാരങ്ങളും കുർത്തയും സമ്മാനമായി അയച്ചുതരാറുണ്ടെന്ന പ്രധാനമന്ത്രിയുടെ നരേന്ദ്രമോദിയുടെ വെളിപ്പെടുത്തലിനെ തുടർന്നാണ് മോദിയുടെ പേര് പരാമർശിക്കാതെയുള്ള മമതയുടെ മറുപടി. പ്രത്യേക അവസരങ്ങളിൽ എത്തുന്ന അതിഥികളെ ഏറ്റവും മികച്ച രീതിയിൽ തന്നെ സ്വീകരിക്കുക എന്നത് ബംഗാളിന്റെ സംസ്‌കാരമാണ്. എന്നാൽ അതൊന്നും വോട്ടായി മാറുമെന്ന് ആരു സ്വപ്‌നം പോലും കരുതേണ്ട- മമത പറഞ്ഞു. ബോളിവുഡ് താരം അക്ഷയ് കുമാറുമൊത്തുള്ള അഭിമുഖത്തിലാണ് മോദി തന്റെ സ്വകാര്യവിവരങ്ങൾ വെളിപ്പെടുത്തിയത്.