അശ്വതി:മനസിന് സന്തോഷവും സമാധാനവും ലഭിക്കും. പുതിയ വസ്ത്രങ്ങൾ ലഭിക്കും. മനസിനിണങ്ങിയ ജീവിതപങ്കാളിയെ കണ്ടെത്തുന്നതിൽ വിജയിക്കും. സന്താനങ്ങൾ മുഖേന മനഃസന്തോഷം വർദ്ധിക്കും. നരസിംഹമൂർത്തിയ്ക്ക് ചുവന്ന പുഷ്പങ്ങൾകൊണ്ട് മാല, അർച്ചന ഇവ നടത്തുക. ചൊവ്വാഴ്ച ദിവസം അനുകൂലം.
ഭരണി:വിദേശത്ത് നിന്നും ധനലാഭം പ്രതീക്ഷിക്കാം. ദമ്പതികൾ തമ്മിൽ ഐക്യതയോടെ കഴിയും. യാത്രകൾ ആവശ്യമായി വരും. വ്യാഴാഴ്ച ദിവസം വിഷ്ണു ക്ഷേത്ര ദർശനം, തുളസിപ്പൂവ് കൊണ്ട് അർച്ചന, വിഷ്ണു സഹസ്രനാമം ജപിക്കുന്നതും ഉത്തമമാണ്. ശനിയാഴ്ച അനുകൂല ദിവസം.
കാർത്തിക: ദാമ്പത്യജിവിതം സന്തോഷപ്രദമായിരിക്കും. അസാധാരണ വാക്സാമർത്ഥ്യം പ്രകടമാക്കും. പലവിധത്തിൽ സാമ്പത്തിക നേട്ടം പ്രതീക്ഷിക്കാം. മഹാലക്ഷ്മിയെ പൂജിക്കുക. വെള്ളിയാഴ്ച ദിവസം അനുകൂലം.
രോഹിണി: ആരോഗ്യസ്ഥിതി മെച്ചപ്പെടും. എല്ലാ കാര്യത്തിലും ഉത്സാഹവും സാമർത്ഥ്യവും. ഗൃഹത്തിൽ ബന്ധുസമാഗമം പ്രതീക്ഷിക്കാം. നരസിംഹമൂർത്തിക്ക് പാനകം നിവേദിക്കുക. ശനിയാഴ്ച പുതിയ പ്രവർത്തനങ്ങൾക്ക് നല്ലതല്ല.
മകയീരം: അവിചാരിതമായി ധനലാഭം ഉണ്ടാകും. മനസിന് സന്തോഷം ലഭിക്കും. ഗൃഹത്തിൽ ബന്ധുസമാഗമം പ്രതീക്ഷിക്കാം. മിഥുനരാശിക്കാർ ആരോഗ്യപരമായി ശ്രദ്ധിക്കണം. അവിവാഹിതരുടെ വിവാഹകാര്യങ്ങൾക്ക് അനുകൂല തീരുമാനം എടുക്കാൻ തടസം നേരിടും. ശനിയാഴ്ചദിവസം അയ്യപ്പക്ഷേത്ര ദർശനം, ശിവന് ജലധാര, പഞ്ചാക്ഷരീ മന്ത്രജപം ഇവ പരിഹാരമാകുന്നു. വ്യാഴാഴ്ച ദിവസം അനുകൂലം.
തിരുവാതിര: സ്ഥിരവരുമാനം ഉണ്ടാകുന്ന ചില പദ്ധതികൾ ആസൂത്രണം ചെയ്യും. മിഥുനരാശിക്കാർക്ക് അപ്രതീക്ഷിതമായി ദൂരയാത്രകൾ ആവശ്യമായി വരും. കണ്ടകശനികാലമായതിനാൽ ഇന്റർവ്യൂ കഴിഞ്ഞ ഉദ്യോഗാർത്ഥികൾക്ക് നിയമന ഉത്തരവ് കിട്ടാൻ കാലതാമസം എടുക്കും. തിങ്കളാഴ്ച ദിവസം ശിവക്ഷേത്ര ദർശനം, ജലധാര, പഞ്ചാക്ഷരീ മന്ത്രം ഇവ പരിഹാരമാകുന്നു തിങ്കളാഴ്ച ദിവസം അനുകൂലം.
പുണർതം: സംഗീതം, നാടകം എന്നീ മേഖലയിൽ പ്രവർത്തിക്കുന്നവർക്ക് ധാരാളം അവസരം ലഭിക്കും. അനാവശ്യമായ സംസാരം ഒഴിവാക്കണം. യാത്രകൾ മുഖേന പ്രതീക്ഷിച്ച ഗുണം ലഭിക്കില്ല. ഇഷ്ടജനങ്ങളുമായി സമ്പർക്കം പുലർത്താൻ സാധിക്കും. മഹാഗണപതിക്ക് കറുക മാല ചാർത്തുക. ബുധനാഴ്ച ദിവസം ഉത്തമമാണ്.
പൂയം: ഷെയർമാർക്കറ്റിൽ പ്രവർത്തിക്കുന്നവർക്ക് സാമ്പത്തിക നേട്ടം പ്രതീക്ഷിക്കാം. ഭർത്താവിന്റെ ജോലിയിലുള്ള ഉയർച്ച മാനസിക സംതൃപ്തി ഉണ്ടാക്കും. സുഹൃത്തുക്കളുമായി ഉല്ലാസ യാത്രകളിൽ പങ്കെടുക്കും. സുബ്രഹ്മണ്യപ്രീതി വരുത്തുക, ഞായറാഴ്ച ദിവസം അനുകൂലം.
ആയില്യം: സാമൂഹിക സാഹിത്യ രംഗത്തുള്ളവർക്ക് അംഗീകാരവും പ്രശസ്തിയും ലഭിക്കും. സന്താനങ്ങളുടെ ആരോഗ്യകാര്യങ്ങൾക്കായി പണം ചെലവഴിക്കും. തസ്‌ക്കരഭയം ഉണ്ടാകാതെ ശ്രദ്ധിക്കണം. ആയില്യം നക്ഷത്ര ദിവസം സർപ്പ പ്രീതി വരുത്തുകയും, മണ്ണാറശാല നാഗരാജാ ക്ഷേത്ര ദർശനവും പരിഹാരമാകുന്നു.
മകം: മനസ്സിനിണങ്ങിയ ജീവിതപങ്കാളിയെ കണ്ടെത്തുന്നതിൽ വിജയിക്കും. ഗൃഹനവീകരണ പ്രവർത്തനങ്ങളിൽ ഏർപ്പെടും. പുണ്യസ്ഥലങ്ങൾ സന്ദർശിക്കാനിട വരും. സന്താനങ്ങൾ മുഖേന മനഃസന്തോഷം വർദ്ധിക്കും . നരസിംഹമൂർത്തിക്ക് പാനകം നടത്തുക. ഞായറാഴ്ച ദിവസം അനുകൂലം.
പൂരം: വിദ്യാർത്ഥികൾക്ക് അനുകൂല സമയം. ഈശ്വരാധീനം ഉള്ളതിനാൽ എല്ലാ ആപത്തുകളിൽ നിന്നും രക്ഷപ്പെടും. ഗൃഹവാഹനാദി സൗഖ്യം പ്രതീക്ഷിക്കാം. ആത്മധൈര്യം കൈവിടാതെ ശ്രദ്ധിക്കണം. ഞായറാഴ്ച വ്രതം, സൂര്യ നമസ്‌ക്കാരം, സൂര്യ ഗായത്രി പരിഹാരമാകുന്നു. ബുധനാഴ്ച ദിവസം ഉത്തമം.
ഉത്രം: ഉദ്യോഗാർത്ഥികൾക്ക് ഇന്റർവ്യൂവിൽ പങ്കെടുക്കാൻ ഉത്തരവ് ലഭിക്കും. നിസ്സാരകാര്യങ്ങളെ മുൻ നിർത്തി വാദപ്രതിവാദങ്ങളിലേർപ്പെടും. തൊഴിലിൽ നിന്നുള്ള ആദായം കുറയും. വ്യാഴാഴ്ച ദിവസം ശ്രീ പത്മനാഭ സ്വാമി ക്ഷേത്ര ദർശനം, തുളസിപ്പൂവ് കൊണ്ട് അർച്ചന, വിഷ്ണു സഹസ്രനാമം ജപിക്കുന്നതും ഉത്തമം. വ്യാഴാഴ്ച ദിവസം അനുകൂലം.
അത്തം: അകലെയുള്ള ബന്ധുക്കൾ സഹായിക്കും. കലാരംഗത്ത് പ്രവർത്തിക്കുന്നവർക്ക് അവസരങ്ങൾ കുറയും. പിതാവിൽ നിന്നും സഹായസഹകരണങ്ങൾ ലഭിക്കും. ഈശ്വരാധീനം ഉള്ളതിനാൽ എല്ലാ ആപത്തുകളിൽ നിന്നും രക്ഷപ്പെടും. ശ്രീകൃഷ്ണന് തൃക്കൈവെണ്ണ നൽകുക. വെള്ളിയാഴ്ച ദിവസം അനുകൂലം.
ചിത്തിര: ഉദ്യോഗസ്ഥന്മാർക്ക് പലവിധത്തിലുള്ള ആനുകൂല്യങ്ങൾ ലഭിക്കും. സഹപ്രവർത്തകരിൽ നിന്നും നല്ല പെരുമാറ്റം ഉണ്ടാകും. കണ്ടകശനി കാലമായതിനാൽ ഭാര്യയുമായോ ഭാര്യാബന്ധുക്കളുമായോ അഭിപ്രായ വ്യത്യാസത്തിന് സാദ്ധ്യത. ഭദ്രകാളിക്ഷേത്രത്തിൽ അട നിവേദിക്കുക. ശനിയാഴ്ച പുതിയ പ്രവർത്തനങ്ങൾക്ക് നല്ലതല്ല.
ചോതി: സഹോദരസ്ഥാനീയർക്ക് രോഗാരിഷ്ടതകൾ ഉണ്ടാകും. വാഹന സംബന്ധമായി ചെലവുകൾ വർദ്ധിക്കും.പുതിയ സംരഭങ്ങൾ തുടങ്ങാനുദ്ദേശിക്കുന്നവർക്ക് സമയം അനുകൂലമല്ല. ഭഗവതിയ്ക്ക് അഷ്‌ടോത്തര അർച്ചന, കടുംപായസം ഇവ ഉത്തമം. ബുധനാഴ്ച ദിവസം ഉത്തമം.
വിശാഖം: വിദ്യാർത്ഥികൾക്ക് നൃത്ത സംഗീതാദികലകളിൽ താത്പര്യം വർദ്ധിക്കും. ബന്ധുക്കളിൽ നിന്നും ഗുണാനുഭവം ഉണ്ടാകും. സഹോദരസ്ഥാനീയരിൽ നിന്നും സഹായ സഹകരണങ്ങൾ ലഭിക്കും. വെള്ളിയാഴ്ച ദിവസം ഗണപതി ക്ഷേത്ര ദർശനം, കറുകമാല ചാർത്തൽ, ഗണപതിഹോമം ഇവ പരിഹാരമാകുന്നു.
അനിഴം: പ്രശസ്തിയും, സന്തോഷവും ഉണ്ടാകും. ആഡംബര വസ്തുക്കളിൽ താത്പര്യം വർദ്ധിക്കും. ഉല്ലാസ യാത്രകളിൽ പങ്കെടുക്കും. കലാരംഗത്ത് പ്രവർത്തിക്കുന്നവർക്ക് പ്രശസ്തി വർദ്ധിക്കും. ഗരുഡക്ഷേത്രത്തിൽ ചേന സമർപ്പിക്കുക. കറുപ്പ് വസ്ത്രം ധരിക്കുക. വെള്ളിയാഴ്ച ദിവസം അനുകൂലം.
കേട്ട: വിദ്യാർത്ഥികൾക്ക് അനുകൂല സമയം. ആഗ്രഹിക്കുന്ന കാര്യങ്ങൾ പൂർത്തീകരിക്കാൻ സാധിക്കും. സഹോദരങ്ങളുമായി തീരുമാനിച്ച് പുതിയ പദ്ധതികൾ ആവിഷ്‌കരിക്കും. സാമ്പത്തിക ഇടപാടുകളിൽ സൂക്ഷിക്കുക. ക്ഷേത്രങ്ങളിൽ അന്നദാനം നടത്തുക. ബുധനാഴ്ച ദിവസം ഉത്തമം.
മൂലം: ദാമ്പത്യജീവിതം സന്തോഷപ്രദമായിരിക്കും. സന്താനങ്ങൾക്ക് ദൂരദേശത്ത് തൊഴിൽ ലഭിക്കാൻ സാദ്ധ്യത. കുടുംബശ്രേയസ്സിന് വേണ്ടിയുള്ള പ്രവർത്തനം വിജയിക്കും. വെള്ളിയാഴ്ച ഭഗവതി ക്ഷേത്ര ദർശനം നടത്തുന്നതും, ചുവപ്പ് പുഷ്പങ്ങൾ കൊണ്ട് അർച്ചന നടത്തുന്നതും ഉത്തമമാണ്. വെള്ളിയാഴ്ച ദിവസം അനുകൂലം.
പൂരാടം: മനസിൽ ആഗ്രഹിക്കുന്ന കാര്യങ്ങൾ ഭംഗിയായി നിറവേറും. അസാധാരണ വാക് സാമർത്ഥ്യം പ്രകടമാക്കും. പലവിധത്തിൽ സാമ്പത്തിക നേട്ടം പ്രതീക്ഷിക്കാം. സന്താനങ്ങളുടെ ആരോഗ്യകാര്യങ്ങൾക്കായി പണം ചെലവഴിക്കും. ഭഗവതിക്ക് ചുവപ്പ് പുഷ്പങ്ങൾ കൊണ്ട് അർച്ചന നടത്തുന്നതും ഉത്തമമാണ്. വെള്ളിയാഴ്ച ദിവസം അനുകൂലം.
ഉത്രാടം: ആഗ്രഹസാഫല്യം ഉണ്ടാകും. സർക്കാരിൽ നിന്നും ലഭിക്കാനുള്ള ആനുകൂല്യങ്ങൾ ലഭിക്കും. ധനുരാശിക്ക് സാമ്പത്തിക ബുദ്ധിമുട്ടുകളും, തൊഴിൽ തടസവും അനുഭവപ്പെടും. മകര രാശിക്ക് മനസിനിണങ്ങിയ ജീവിതപങ്കാളിയെ ലഭിക്കും. സഹോദരഗുണം ഉണ്ടാകും. ശ്രീകൃഷ്ണന് തൃക്കൈവെണ്ണ നൽകുക. ഞായറാഴ്ച ദിവസം അനുകൂലം.
തിരുവോണം: ബുദ്ധിപരമായി പല സന്ദർഭങ്ങളും കൈകാര്യം ചെയ്യാൻ ശ്രമിക്കണം. കുടുംബപരമായി കുടുതൽ ഉത്തരവാദിത്വങ്ങൾ ഏറ്റെടുക്കേണ്ടി വരും. ഗൃഹനിർമ്മാണത്തിന് ചെലവുകൾ ഉണ്ടാകും. പുണ്യസ്ഥലങ്ങൾ സന്ദർശിക്കാനിട വരും. ഭഗവതിക്ക് കലശാഭിഷേകം നടത്തുക. വെള്ളിയാഴ്ച ദിവസം അനുകൂലം.
അവിട്ടം: മകരരാശിക്കാർക്ക് നിശ്ചയിച്ച വിവാഹം ഭംഗിയായി നടക്കും. കലാരംഗത്ത് പ്രവർത്തിക്കുന്നവർക്ക് പ്രശസ്തിയും അംഗീകാരവും ലഭിക്കും. ഗൃഹാന്തരീക്ഷം പൊതുവേ അസംതൃപ്തമായിരിക്കും. വെള്ളിയാഴ്ച ദിവസം ദേവീ ദർശനം നടത്തുന്നതും, ചുവപ്പ് പുഷ്പങ്ങൾ കൊണ്ട് അർച്ചന നടത്തുന്നതും ഉത്തമമാണ്. വെള്ളിയാഴ്ച ദിവസം അനുകൂലം.
ചതയം: പൊതുപ്രവർത്തകർക്ക് സമൂഹത്തിൽ പ്രശസ്തി വർദ്ധിക്കും. പ്രവർത്തികളിൽ ജാഗ്രത പാലിക്കണം. നഷ്ടപ്പെട്ട ധനം തിരികെ ലഭിക്കും. വാഹനത്തിൽ സൂക്ഷിക്കണം. സുബ്രഹ്മണ്യ സ്വാമിക്ക് പഞ്ചാമൃതം നടത്തുക. ചൊവ്വാഴ്ച ദിവസം അനുകൂലം.
പൂരുരുട്ടാതി: കലാരംഗത്ത് പ്രവർത്തിക്കുന്നവർക്ക് പ്രശസ്തിയും അംഗീകാരവും ലഭിക്കും. തൊഴിൽ മേഖലയിൽ ചില പ്രതിസന്ധികൾ തരണം ചെയ്യേ ണ്ടി വരും. സമ്പത്തിക ബുദ്ധിമുട്ടുകൾക്ക് സാദ്ധ്യതയുണ്ട്. വസ്തുസംബന്ധമായി അതിർത്തി തർക്കം പരിഹരിക്കപ്പെടും. ദുർഗ്ഗാ ദേവിക്ക് നെയ്യ് വിളക്ക് നടത്തുക. ചൊവ്വാഴ്ച ദിവസം അനുകൂലം.
ഉത്രട്ടാതി: സന്താനങ്ങൾക്ക് തൊഴിൽലബ്ധി ഉണ്ടാകാനിടയുണ്ട്. കൂട്ടുബിസിനസിൽ ഏർപ്പെട്ടവർക്ക് സാമ്പത്തിക ലാഭം പ്രതീക്ഷിക്കാം. വിനോദങ്ങളിൽ പങ്കെടുക്കും. ഉപരിപഠനത്തിനു ശ്രമിക്കുന്നവർക്ക് ആഗ്രഹിക്കുന്ന വിഷയം ലഭിക്കും. ആരോഗ്യപരമായി നല്ലകാലമല്ല. ശാസ്താവിന് നീരാഞ്ജനം നടത്തുക. ചൊവ്വാഴ്ച ദിവസം അനുകൂലം.
രേവതി: മാതാവിന്റെ ആരോഗ്യനില മെച്ചമാകും. ഗൃഹത്തിൽ മംഗള കർമ്മങ്ങൾ നടക്കും. സന്താനങ്ങളുമായി അഭിപ്രായ വ്യത്യാസം ഉണ്ടാകും. പിതൃ സമ്പത്ത് അനുഭവയോഗത്തിൽ വന്നു ചേരും. മഹാഗണപതിക്ക് ഭാഗ്യസൂക്താർച്ചന നടത്തുക. വെള്ളിയാഴ്ച ദിവസം അനുകൂലം.