കൊച്ചി: ഫാഷൻ രംഗത്തെ 50ലേറെ പ്രമുഖ ബ്രാൻഡുകളുടെ സ്‌പ്രിംഗ്, സമ്മർ വസ‌്‌ത്രങ്ങളുടെ അപൂർവ ശേഖരവുമായി ലുലു ഫാഷൻ സ്‌റ്റോർ ഒരുക്കുന്ന 'ലുലു ഫാഷൻ വീക്കി"ന്റ നാലാം എഡിഷന് ലുലുമാളിൽ തുടക്കമായി. അഞ്ചുനാൾ നീളുന്ന ഫാഷൻ വീക്കിന്റെ ഉദ്ഘാടനം ചലച്ചിത്രതാരം സണ്ണി വെയ്‌ൻ, മോഡൽ തസ്‌വീർ മുഹമ്മദ് എന്നിവർ ചേർന്ന് നിർവഹിച്ചു.
എക്‌സ്‌ക്ളുസീവ് ഫാഷൻ ഷോകൾ, ഫാഷൻ ഫോറം, ലുലു ഫാഷൻ അവാർഡുകൾ എന്നിവയും ഫാഷൻ വീക്കിന്റെ ഭാഗമായി അരങ്ങേറും. പ്രമുഖ ഫാഷൻ കൊറിയോഗ്രാഫറായ ഉത്‌സവ് ദോലാഖിയാണ് ഇക്കുറി ഫാഷൻവീക്ക് കൊറിയോഗ്രാഫ് ചെയ്യുന്നത്. പ്രമുഖ വസ്‌ത്ര ബ്രാൻഡായ ബ്ളാക്ക്‌ബെറീസ്, ഗ്യാപ്പ് എന്നിവയാണ് പ്രധാന സ്‌പോൺസർമാരെന്ന് ലുലു ഗ്രൂപ്പ് ഡയറക്‌ടർ എം.എ. നിഷാദ് പറഞ്ഞു.
ഫാഷൻ, ലൈഫ്‌സ്‌റ്റൈൽ രംഗത്തെ പ്രമുഖർ പങ്കെടുക്കുന്ന 'ലുലു ഫാഷൻ ഫോറം" ഇന്ന് കൊച്ചി മാരിയറ്ര് ഹോട്ടലിൽ നടക്കും. ഫാഷൻ ടെക്‌നോളജി രംഗത്തെ വിദ്യാർത്ഥികൾക്ക് മുതൽക്കൂട്ടാകുന്ന പരിപാടിയാണിതെന്ന് ലുലു ഗ്രൂപ്പ് കൊമേഴ്സ്യൽ മാനേജർ സാദിക് കാസിം, ലുലു റീട്ടെയിൽ ജനറൽ മാനേജർ സുധീഷ് നായർ, ലുലു റീട്ടെയിൽ ബയിംഗ് ഹെഡ് ദാസ് ദാമോദരൻ എന്നിവർ പറഞ്ഞു.
ഫാഷൻ എന്റർടെയ്‌ൻമെന്റ് ഇൻഡസ്‌ട്രിയൽ മേഖലയിലെ പ്രമുഖരെ 'പ്രൈഡ് ഒഫ് കേരള", 'സ്‌റ്രൈൽ ഐക്കൺ" അവാർഡുകൾ നൽകി ആദരിക്കും. ഫാഷൻ വീക്കിന്റെ ഭാഗമായി പുതിയ സ്‌പ്രിംഗ്, സമ്മർ വസ്‌ത്രങ്ങളുടെ പ്രത്യേക വില്‌പനയുമുണ്ട്. ഉപഭോക്താക്കൾക്കായി പ്രത്യേക ഓഫറുകൾ, ഗിഫ്‌റ്റ് വൗച്ചറുകൾ, മറ്ര് ഒട്ടേറെ സമ്മാനങ്ങൾ എന്നിവയും ഒരുക്കിയിരിക്കുന്നു.