ഇരുപത് വർഷമായി കേരളകൗമുദിയുടെ സ്ഥിരം വായനക്കാരനാണ് ഞാൻ. വേറിട്ട് ശബ്‌ദം ഉയർത്തുന്ന മാദ്ധ്യമമാണ് കേരളകൗമുദി എന്നു പറയുന്നതിൽ വളരെയധികം സന്തോഷമുണ്ട്. കൗമുദി ചാനലിലെ പരിപാടികളും വീക്ഷിക്കാറുണ്ട്. 'മഹാഗുരു" പരമ്പരയിലൂടെ ശ്രീനാരായണ ഗുരുദേവന്റെ ജീവിത ചരിത്രം കാഴ്‌ചക്കാർക്ക് സമ്മാനിച്ച കൗമുദിക്ക് അഭിനന്ദനങ്ങൾ. ശ്രീനാരായണ ഗുരുദേവൻ മനുഷ്യനന്മയ്ക്ക് വേണ്ടി അവതാരമെടുത്ത യുഗപുരുഷനാണ്. മനുഷ്യവംശത്തെ ഒരേ ദൃഷ്ടിയിൽ കാണുകയും ഏവരെയും സമത്വ ദർശനത്തിലൂടെ ഒരുമിപ്പിക്കുകയുമായിരുന്നു ഗുരുവിന്റെ ജന്മോദേശ്യം. ആ മഹാഗുരുവിന്റെ ജീവിതചരിത്രം വിസ്മമയകരമായി സമർപ്പിക്കുന്ന കൗമുദി ചാനലിനും ഗോകുലം ഗോപാലനും ബോബി ചെമ്മണ്ണൂരിനും ഒരിക്കൽ കൂടി അഭിനന്ദനം .

പി.പി. കുഞ്ഞൂഞ്ഞ്

മായ സൗണ്ട്‌സ് ആൻഡ് ഓഡിയോ

ഇരിട്ടി, കണ്ണൂർ ജില്ല,

ഫോൺ: 9495792695.