ടൈംടേബിൾ
ആറാം സെമസ്റ്റർ കരിയർ റിലേറ്റഡ് ബി.കോം - കൊമേഴ്സ് ആൻഡ് ടാക്സ് പ്രൊസീജിയർ ആൻഡ് പ്രാക്ടീസ്, ബി.കോം കൊമേഴ്സ് ആൻഡ് ടൂറിസം ആൻഡ് ട്രാവൽ മാനേജ്‌മെന്റ്, ബി.കോം കൊമേഴ്സ് ആൻഡ് ഹോട്ടൽ മാനേജ്‌മെന്റ് ആൻഡ് കാറ്ററിംഗ് ഡിഗ്രി പരീക്ഷകളുടെ പ്രാക്ടിക്കൽ/പ്രോജക്ട് മൂല്യനിർണയം ആൻഡ് വൈവാവോസി പരീക്ഷകൾ മേയ് 2, 3 തീയതികളിൽ നടത്തും.
ഏഴാം സെമസ്റ്റർ, എട്ടാം സെമസ്റ്റർ ബി.ഡെസ് ഡിഗ്രി പരീക്ഷകൾ യഥാക്രമം മേയ് 2 നും ഏപ്രിൽ 29 നും ആരംഭിക്കും.
ഏപ്രിൽ 11 ന് നടത്താനിരുന്ന കമ്പൈൻഡ് ഒന്നും രണ്ടും സെമസ്റ്റർ ബി.ടെക് (2008 സ്‌കീം - സപ്ലിമെന്ററി) ഡിഗ്രി പരീക്ഷ (Basic Mechanical Engineering) മേയ് 21 ന് നടത്തും.
പരീക്ഷാകേന്ദ്രം
26 മുതൽ മേയ് 8 വരെ നടക്കുന്ന രണ്ടാം സെമസ്റ്റർ ബി.എഡ് ഡിഗ്രി പരീക്ഷയിൽ കൊല്ലം ബി.എഡ് സെന്ററിന്റെ പരീക്ഷാകേന്ദ്രം കർമലറാണി ട്രെയിനിംഗ് കോളേജ് കൊല്ലം ആയിരിക്കും.
പരീക്ഷാഫീസ്
മേയ് 27 ന് ആരംഭിക്കുന്ന അഞ്ചാം സെമസ്റ്റർ ത്രിവത്സര യൂണിറ്ററി എൽ എൽ.ബി പരീക്ഷകൾക്ക് പിഴ കൂടാതെ മേയ് 6 വരെയും 50 രൂപ പിഴയോടെ മേയ് 8 വരെയും 125 രൂപ പിഴയോടെ മേയ് 10 വരെയും അപേക്ഷിക്കാം.
പരീക്ഷാഫലം
മൂന്നാം വർഷ ബി.ഫാം (സപ്ലിമെന്ററി) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും മേയ് 15 വരെ അപേക്ഷിക്കാം.
ഒന്നാം സെമസ്റ്റർ എം.എഡ്ഡ് (2018 സ്‌കീം - റെഗുലർ), (2015 സ്‌കീം - സപ്ലിമെന്ററി) ഡിഗ്രി പരീക്ഷാഫലം വെബ്‌സൈറ്റിൽ.
സൂക്ഷ്മപരിശോധന
ഏഴാം സെമസ്റ്റർ ബി.ടെക് (2013 സ്‌കീം), 2018 നവംബറിൽ നടത്തിയ എട്ടാം സെമസ്റ്റർ പഞ്ചവത്സര ബി.എ/ബി.കോം/ബി.ബി.എ.എൽ എൽ.ബി, മൂന്നാം സെമസ്റ്റർ യൂണിറ്ററി എൽ എൽ.ബി (റഗുലർ, സപ്ലിമെന്ററി, മേഴ്സിചാൻസ്) 2011 അഡ്മിഷൻ പരീക്ഷകളുടെ സൂക്ഷ്മപരിശോധനയ്ക്ക് അപേക്ഷിച്ചിട്ടുളള വിദ്യാർത്ഥികൾ ഫോട്ടോ പതിച്ച ഐഡി കാർഡും ഹാൾടിക്കറ്റുമായി 26 മുതൽ മേയ് 4 വരെയുളള പ്രവൃത്തി ദിനങ്ങളിൽ റീ-വാല്യുവേഷൻ (EJX)സെക്‌ഷനിൽ ഹാജരാകണം.
സമ്പർക്ക ക്ലാസുകൾ
വിദൂര വിദ്യാഭ്യാസ കേന്ദ്രം സമ്പർക്ക ക്ലാസുകൾ 27, 28 തീയതികളിൽ കാര്യവട്ടം, എസ്.ഡി.ഇ പാളയം, കൊല്ലം സെന്ററുകളിൽ ഉണ്ടായിരിക്കും. വിശദവിവരങ്ങൾക്ക് www.ideku.net സന്ദർശിക്കുക.
കൊല്ലം സെന്ററിലെ എം.കോം മൂന്നാം സെമസ്റ്റർ കോൺടാക്ട് ക്ലാസുകൾ ഏപ്രിൽ 27 മുതൽ (യു.ഐ.ടി മുളങ്കാടകം) ആരംഭിക്കും.
അപേക്ഷ ക്ഷണിക്കുന്നു
ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഇംഗ്ലീഷ് നടത്തുന്ന അഡ്വാൻസ്ഡ് പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇൻ ഇംഗ്ലീഷ് ഫോർ കമ്മ്യൂണിക്കേഷൻ (പാർട്ട് ടൈം സായാഹ്ന കോഴ്സ്) ക്ലാസുകൾ ജൂൺ 14 ന് ആരംഭിക്കും. ബിരുദമാണ് അടിസ്ഥാന യോഗ്യത. സർവകലാശാല ക്യാഷ് കൗണ്ടറിൽ 30 രൂപ ചെല്ലാൻ അടച്ചശേഷം 29 മുതൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഇംഗ്ലീഷിൽ നിന്നും അപേക്ഷാഫോം വാങ്ങാം. മേയ് 22 ന് രാവിലെ 10 മണിക്ക് ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഇംഗ്ലീഷിൽ നടത്തുന്ന പ്രവേശന പരീക്ഷയിൽ ലഭിക്കുന്ന മാർക്കിനെ അടിസ്ഥാനമാക്കിയാണ് പ്രവേശനം. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി മേയ് 6.