bank

കൊച്ചി: ബാങ്ക് ശാഖകളിലെത്തി ഇടപാട് നടത്തുന്നവരുടെ എണ്ണം കുത്തനെ കുറയുന്നു. 35 ശതമാനം പേർ ബാങ്കിംഗ് സേവനങ്ങൾക്ക് മൊബൈൽ ആപ്പുകൾ ഉപയോഗിക്കുമ്പോൾ പത്തു ശതമാനം പേർ മാത്രമാണ് ശാഖകളിൽ എത്തുന്നതെന്ന് പ്രമുഖ ധനകാര്യ സേവന ടെക്‌നോളജി സ്ഥാപനമായ ഫിഡിലിറ്രി ഇൻഫർമേഷൻ സർവീസസിന്റെ പഠനം വ്യക്തമാക്കി. 23 ശതമാനം പേർ കമ്പ്യൂട്ടർ വഴിയും 21 ശതമാനം പേർ എ.ടി.എം മുഖേനയുമാണ് ഇടപാടുകൾ നടത്തുന്നത്. 11 ശതമാനം പേർ ഫോൺകാൾ സേവനവും പ്രയോജനപ്പെടുത്തുന്നു. മൊബൈൽ പേമെന്റിൽ അമേരിക്ക, ബ്രിട്ടൻ, ജർമ്മനി തുടങ്ങിയ സമ്പദ്‌ശക്തികളേക്കാളും മുന്നിലാണ് ഇന്ത്യയെന്നും റിപ്പോർട്ടിലുണ്ട്.