ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അയോദ്ധ്യ റാലി മെയ് ഒന്നിന് നടക്കും. അയോദ്ധ്യയിലെ മായാബസാറിലാണ് മോദി റാലി നടത്തുക. രാമക്ഷേത്രം അടക്കമുള്ള വിഷയങ്ങൾ ചർച്ചയാവുന്ന അയോദ്ധ്യയിലെ റാലി ബി.ജെ.പിയെ സംബന്ധിച്ചിടത്തോളം നിർണായകമാണ്.
ഉത്തർപ്രദേശിലെ ഫൈസാബാദ് ലോക്സഭ മണ്ഡലത്തിലാണ് അയോദ്ധ്യ സ്ഥിതിചെയ്യുന്നത്. ലോക്സഭാ തിരഞ്ഞെടുപ്പിന്റെ ആഞ്ചാം ഘട്ടമായ മെയ് ആറിനാണ് ഇവിടെ വോട്ടെടുപ്പ് നടക്കുന്നത്.