ന്യൂഡൽഹി: അടുത്തവർഷം ഏപ്രിൽ മുതൽ ഡീസൽ കാറുകൾ വില്‌ക്കില്ലെന്ന് മാരുതി സുസുക്കി. ശക്തമായ മലിനീകരണ നിയന്ത്രണ ചട്ടങ്ങളും ഉയരുന്ന ഇന്ധനവിലയുമാണ് തീരുമാനത്തിന് പിന്നിലെന്ന് ചെയർമാൻ ആർ.സി. ഭാർഗവ പറഞ്ഞു. മാരുതിയുടെ കഴിഞ്ഞസാമ്പത്തിക വർഷത്തെ നാലാംപാദ ലാഭം 4.6 ശതമാനം ഇടിഞ്ഞ് 1,795.6 കോടി രൂപയായിട്ടുണ്ട്. മൊത്തം വില്‌പന 0.7 ശതമാനം കുറഞ്ഞ് 4.58 ലക്ഷം യൂണിറ്റുകളിലെത്തി. അതേസമയം, വരുമാനം 1.4 ശതമാനം വർദ്ധിച്ച് 21,459.4 കോടി രൂപയായി.