മലപ്പുറം: നിലമ്പൂരിൽ കനത്ത മഴയിൽ മരം വീണ് മൂന്നുപേർ മരിച്ചു. മൂത്തേടം പഞ്ചായത്തിലെ പൂളക്കപ്പാറ ആദിവാസി കോളനിയിൽ ഉത്സവത്തിനിടെ ആയിരുന്നു അപകടം. നിരവധി പേർക്ക് പരിക്കേറ്റു. ശങ്കരൻ, പൂളക്കപ്പാറ കോളനിയിലെ ചാത്തി, പുഞ്ചക്കല്ലി കോളനിയിലെ ചാത്തി എന്നിവരാണ് മരിച്ചത്.
വനാതിർത്തി ഗ്രാമത്തിലെ ആദിവാസി ഉത്സവത്തിനിടെ വൈകീട്ട് 6.30 ഓടെയായിരുന്നു അപകടം. അപകടത്തിൽ പെട്ട ആറുപേരെ നിലമ്പൂരിലെ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മരിച്ചവരെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.