മേയ് 30ന് ഇംഗ്ളണ്ടിലും വെയിൽസിലുമായി തുടങ്ങുന്ന ഏകദിന ലോകകപ്പ് ക്രിക്കറ്റ് ടൂർണമെന്റിനുള്ള 10 ടീമുകളും 15 അംഗ ടീമുകളെ പ്രഖ്യാപിച്ചു. 11 വേദികളിലായി 48 മത്സരങ്ങളാണ് ലോകകപ്പിലുണ്ടാവുക. ജൂലായ് 14 നാണ് ഫൈനൽ. ഈമാസം 23 ആയിരുന്നു 15 അംഗടീം പ്രഖ്യാപിക്കാനുള്ള അവസാന തീയതി. ക്രിസ്ഗെയ്ൽ, ആന്ദ്രേ റസൽ, കാർലോസ് ബ്രാത്ത്‌വെയ്റ്റ് തുടങ്ങിയവരെ ഉൾപ്പെടുത്തി വെസ്റ്റ് ഇൻഡീസാണ് അവസാനമായി 15 അംഗ ടീമിനെ പ്രഖ്യാപിച്ചത്.