indu-malhotra-

ന്യൂഡൽഹി: സുപ്രീം കോടതി ചിഫ് ജസ്‌റ്റിസ് രഞ്ജൻ ഗൊഗോയി‌ക്കെതിരെയുള്ള ലൈംഗിക പീഡന പരാതി അന്വേഷിക്കാൻ നിയോഗിച്ച് ആഭ്യന്തര സമിതിയിൽ ജസ്റ്റിസ് ഇന്ദു മൽഹോത്രയെ ഉൾപ്പെടുത്തി. മൂന്നംഗം സമിതിയിൽ നിന്ന് ജസ്റ്റിസ് എൻ.വി. രമണ പിൻമാറിയതിനെ തുടർന്നാണ് ജസ്റ്റിസ് ഇന്ദു മൽഹോത്രയെ നിയമിച്ചത്.

ആഭ്യന്തര സമിതിയിൽ അംഗമായ ജസ്റ്റിസ് രമണ ചീഫ് ജസ്റ്റിസിന്റെ വസതിയിലെ സ്ഥിരം സന്ദർശകനാണെന്നും സമിതിയിൽ ഉൾപ്പെടുത്തിയതിൽ ആശങ്കയുണ്ടെന്നും പരാതിക്കാരി നേരത്തെ കത്തയച്ചിരുന്നു. ഇതിനെത്തുടർന്നാണ് എൻ.വി. രമണ പിൻമാറിയത്. ജസ്റ്റിസ് എസ്.എ. ബോബ്ഡ അദ്ധ്യക്ഷനായ സമിതിയിൽ ജസ്റ്റ്സ് ഇന്ദിരാ ബാനർജിയാണ് മറ്റൊരു അംഗം,​