whatsapp-security

പുതിയ ഫീച്ചർ പരിചയപ്പെടുത്തി വാട്‌സ്ആപ്പ് വീണ്ടും. ഉപഭോക്താക്കളുടെ സുരക്ഷ മാനിച്ച് കൊണ്ടുള്ള പുതിയ സംവിധാനമാണ് പുതിയ അപ്‌ഡേറ്റിൽ ലഭിക്കുക. ഇനി വാട്‌സ്ആപ്പ് ചാറ്റുകളുടെ സ്‌ക്രീന്‍ഷോട്ട് എടുക്കാൻ കഴിയില്ല. പരസ്‌പരം അയക്കുന്ന സന്ദേശങ്ങളുടെ ദുരുപയോഗം ചെയ്യുന്നത് ശ്രദ്ധയിൽ പെട്ടതിനെ തുട‌ർന്നാണ് ഈ സംവിധാനം പരിചയപ്പെടുത്തുന്നത്.

വാടസ്ആപ്പിന്റെ 2.19.71 അപ്‌ഡേറ്റിലാണ് പുതിയ സംവിധാനം ലഭിക്കുന്നത്. ഇതിൽ ഫിംഗർപ്രിന്റ് വെരിഫിക്കേഷൻ ഓൺ ചെയ്യുന്നതോടെ ഉപഭോക്താക്കൾക്ക് അവരുടെ ഫോണിൽ നിന്ന് മെസേജുകളുടെ സ്‌ക്രീൻഷോട്ട് എടുക്കാൻ കഴിയില്ല വരും. ഉപഭോക്താക്കൾക്ക് തന്നെ ലോക്ക് ചെയ്യാനും ലോക്ക് തുറക്കാനുമുള്ള സംവിധാനം അതിൽ തന്നെ നൽകിയിട്ടുണ്ട്.

whatsapp-security