avebgers

മാർവൽ സിനിമാറ്റിക് യൂണിവേഴ്‌സിൽ നിന്നും വരുന്ന അവഞ്ചേഴ്‌സിന്റെ പുതിയ ചിത്രമായ എൻഡ് ഗെയിം നാളെയാണ് തിയേറ്ററുകളിലെത്തുക. എന്നാൽ കഴിഞ്ഞ ദിവസം തന്നെ ചിത്രം ചില ഏഷ്യൻ രാജ്യങ്ങളിൽ പ്രദർശനം ആരംഭിച്ചിട്ടുണ്ട്.

ആദ്യദിനത്തിൽ റെക്കോർഡ് കളക്ഷനുമായി അവഞ്ചേഴ്‌സ് എൻഡ് ഗെയിമിന്റെ പ്രദർശനം ചൈനയിൽ ആരംഭിച്ചു. ഒന്നാംദിനം 107.2 മില്യൺ ഡോളർ (ഏതാണ്ട് 750 കോടി രൂപ) ആണ് അവഞ്ചേഴ്‌സിന്റെ കളക്ഷൻ എന്നാണ് റിപ്പോർട്ട്. ചൈനയിലെ ഏറ്റവും വലിയ ആദ്യ ദിന കളക്ഷനാണിത്. ചൈനയിൽ ഓരോ 15 മിനിറ്റിലും അവഞ്ചേഴ്‌സ് എൻഡ് ഗെയിം ഷോ നടക്കുന്നുണ്ടെന്നാണ് വിലയിരുത്തപ്പെടുന്നത്. ചിത്രം 110 മില്യൺ ഡോളർ അഡ്വാൻസ് ബുക്കിങ്ങിലൂടെ തന്നെ നേടിയെന്നും റിപ്പോർട്ടുണ്ട്.


ലോകനന്മയ്ക്കു വേണ്ടി താനോസിനെ നേരിടാനായി അവസാനക്കളിയ്ക്ക് ഒരുങ്ങുകയാണ് അവഞ്ചേഴ്സ് പട. സര്‍വ്വ ലോകത്തെയും തകര്‍ത്ത് തരിപ്പണമാക്കാൻ ഭൂമിയിലേക്ക് എത്തുന്ന താനോസ് എന്ന വില്ലനെ എതിരിടാൻ അവഞ്ചേഴ്സിനു കഴിയുമോ? എങ്ങനെയായിരിക്കും അവഞ്ചേഴ്സിന്റെ പോരാട്ടം? ആ പടയോട്ടം കാണാനും അവഞ്ചേഴ്സ് സീരിസിലെ അവസാനചിത്രത്തിന് സാക്ഷിയാവാനും ഒരുങ്ങുകയാണ് ലോകമെമ്പാടുമുള്ള അവഞ്ചേഴ്സ് ആരാധകർ.

ഹോളിവുഡ് ബോക്സ് ഓഫീസ് ചരിത്രം തിരുത്തിക്കുറിച്ച് അവഞ്ചേഴ്സ് സീരിസിലെ അവസാന ഭാഗമായ ‘അവഞ്ചേർസ് എൻഡ് ഗെയിം’ സംവിധാനം ചെയ്യുന്നത് റസ്സോ സഹോദരന്മാരെന്ന് അറിയപ്പെടുന്ന ജോ റസ്സോയും ആന്റണി റസ്സോയും ചേർന്നാണ്. ‘അവഞ്ചേർസ് ഇൻഫിനിറ്റി വാറിലെ’ സംഭവങ്ങളുടെ തുടർച്ചയാണ് ‘അവഞ്ചേർസ് എൻഡ് ഗെയിം’. താനോസിന്റെ വിരൽ ഞൊടിയിൽ ജീവജാലങ്ങൾ പകുതിയോളം നശിച്ചു പോകുന്നിടത്താണ് ‘അവഞ്ചേർസ് ഇൻഫിനിറ്റി വാർ’ അവസാനിച്ചത്. ശേഷം എന്തു സംഭവിച്ചു കാണും എന്നതിനുള്ള ഉത്തരമാണ് ‘അവഞ്ചേഴ്സ് എൻഡ് ഗെയിം