health

ദൈർഘ്യമേറിയ ലൈംഗികബന്ധത്തിനാണ് ആഗ്രഹിക്കുന്നവരാണ് സ്ത്രീയും പുരുഷനും. പങ്കാളിയുമായി ദൈർഘ്യമേറിയ സംഭോഗത്തിന് തയ്യാറെടുക്കുന്നവര്‍ അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങളുണ്ട്. ദൈർഘ്യമേറിയ സംഭോഗത്തിനായി ശരീരത്തിന് ഊർജം പകരുന്ന ഭക്ഷണം ശീലമാക്കാനും ശരീരത്തിന്റെ ജലാംശം നഷ്ടപ്പെടാതിരിക്കാനും ശ്രദ്ധിക്കണം. എന്ന് കരുതി അമിത ഭക്ഷണം പാടില്ല. അധികം ഉത്തേജനം കിട്ടാത്ത പൊസിഷനുകള്‍ പരീക്ഷിക്കുന്നതും ദൈർഘ്യം കൂട്ടും. .

രതിമൂർച്ഛയിലെത്തുമെന്ന സംശയം തോന്നിത്തുടങ്ങുമ്പോൾ പൊസിഷൻ മാറ്റി സംഭോഗം തുടരണം. മുൻപ് പരീക്ഷിക്കാത്ത പൊസിഷനുകളിൽ ബന്ധപ്പെടുക.ഇടയ്ക്ക്‌ വിശ്രമം ആവശ്യമായിവന്നാൽ ബാഹ്യകേളികളിലൂടെയോ ചുംബനങ്ങളിലൂടെയോ പങ്കാളിക്ക് ആനന്ദം പകരുക. രണ്ടു പെഗ്ഗിൽ കൂടുതൽ മദ്യം കഴിക്കുന്നത്‌ പുരുഷന്റെ ഉദ്ധാരണ ശേഷിയെ കാര്യമായി ബാധിക്കും. മാത്രമല്ല അമിത മദ്യപാനം പെട്ടെന്നുള്ള ഉറക്കത്തിലേക്കും ലൈംഗിക വൈകൃതങ്ങളിലേക്കും നിങ്ങളെ നയിച്ചേക്കാം. നല്ല ക്വാളിറ്റിയും സ്വാദുമുള്ള ലൂബ്രിക്കന്റ് ഉപയോഗിക്കുക. ഇടയ്ക്കിടെ വെള്ളം കുടിക്കുന്നത് ശരീരത്തിന്റെ ജലാംശം നിലനിറുത്താൻ സഹായിക്കും.