മേടം : (അശ്വതി, ഭരണി, കാർത്തിക ആദ്യ കാൽ ഭാഗം വരെ)
അഭിപ്രായ സമന്വയം. സർവകാര്യ വിജയം. ആശ്വാസം ലഭിക്കും.
ഇടവം: (കാർത്തിക അവസാന മുക്കാൽ ഭാഗം രോഹിണി, മകയിരം ആദ്യപകുതി വരെ)
വിജ്ഞാനപ്രദമായ കാര്യങ്ങൾ പഠിപ്പിക്കും. ആത്മാർത്ഥമായ പ്രവർത്തനം. ഉത്സവാഘോഷങ്ങളിൽ സജീവം.
മിഥുനം : (മകയിരം രണ്ടാം പകുതിഭാഗം,തിരുവാതിര, പുണർതം ആദ്യം മുക്കാൽ ഭാഗം)
ദീർഘ വീക്ഷണം വർദ്ധിക്കും. തൃപ്തികരമായ പ്രവർത്തനം. പുതിയ സ്നേഹബന്ധങ്ങൾ.
കർക്കടകം : (പുണർതം അവസാന കാൽ ഭാഗം, പൂയം, ആയില്യം)
കൃതാർത്ഥതയുണ്ടാകും. വഞ്ചനയിൽപെടാതെ സൂക്ഷിക്കണം. ഉപരിപഠനത്തിന് ചേരും.
ചിങ്ങം : (മകം, പൂരം, ഉത്രം കാൽഭാഗം)
ആത്മപ്രചോദനം ഉണ്ടാകും. വ്യത്യസ്തങ്ങളായ പ്രവർത്തനങ്ങൾ. പുതിയ കരാർ ജോലികൾ.
കന്നി : (ഉത്രം അവസാന മുക്കാ ൽഭാഗം, അത്തം, ചിത്തിര ആദ്യ പകുതിഭാഗം)
സ്വസ്തതയും സമാധാനവും. സഹായ മനസ്ഥിതി. കാര്യനിർവഹണ ശക്തി.
തുലാം : (ചിത്തിര രണ്ടാം പകുതി, ചോതി, വിശാഖം ആദ്യപകുതി)
അഭിപ്രായ സമന്വയം. അശ്രാന്ത പരിശ്രമം വേണ്ടിവരും. വിദഗ്ദ്ധോപദേശം സ്വീകരിക്കും.
വൃശ്ചികം : (വിശാഖം അവസാന കാൽ ഭാഗം, അനിഴം, തൃക്കേട്ട)
പൊതുപ്രവർത്തനത്തിൽ നിന്ന് പിൻവാങ്ങും. ചർച്ചകൾ നയിക്കും. സുവ്യക്തമായ തീരുമാനങ്ങൾ.
ധനു: (മൂലം, പൂരാടം, ഉത്രാടം 15 നാഴിക)
ഉത്സവാഘോഷങ്ങളിൽ പങ്കെടുക്കും. ശ്രേയസിനായി പ്രാർത്ഥനകൾ. പ്രത്യുപകാരം ചെയ്യാൻ അവസരം.
മകരം: (ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം- ആദ്യപകുതി).
സമന്വയ സമീപനം. സർവകാര്യ വിജയം. സംതൃപ്തിയുള്ള പ്രവർത്തനങ്ങൾ.
കുംഭം: ( അവിട്ടം 30 നാഴിക, ചതയം, പൂരുരുട്ടാതി, 45 നാഴിക)
സാമ്പത്തികം മെച്ചപ്പെടും. പുനരുദ്ധാരണ പ്രവർത്തനങ്ങൾ. നേതൃത്വ ഗുണം വർദ്ധിക്കും.
മീനം:(പൂരുരുട്ടാതി അവസാന കാൽഭാഗം, ഉത്രട്ടാതി, രേവതി).
വിമർശനങ്ങളെ അതിജീവിക്കും. മത്സരങ്ങളിൽ വിജയം. ആത്മാഭിമാനം വർദ്ധിക്കും.