1. ശ്രീലങ്കയിലെ സ്‌ഫോടന പരമ്പരകളുടെ സൂത്രധാരന്‍ സഹ്രാന്‍ ഹാഷിം കൊല്ലപ്പെട്ടു. കൊളംമ്പോ ഷാങ്ഗ്രി ലാ ഹോട്ടലിലെ സ്‌ഫോടനത്തില്‍ ആണ് ഇയാള്‍ കൊല്ലപ്പെട്ടത് എന്ന് ശ്രീലങ്കന്‍ സര്‍ക്കാര്‍. പ്രസിഡന്റ് മൈത്രിപാല സിരിസേന ആണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ഹാഷിമിന് ഇന്ത്യയിലും അനുയായികള്‍ ഉള്ളതായി വാര്‍ത്തകള്‍ പുറത്തു വന്നിരുന്നു. കോയമ്പത്തൂര്‍ ജയിലില്‍ ഉള്ളവരില്‍ നിന്ന് ലഭിച്ച വിവരങ്ങള്‍ നേരത്തെ ഇന്ത്യ ശ്രീലങ്കയിക്ക് കൈമാറി ഇരുന്നു
2. ഇസ്ലാമിക് സ്റ്റേറ്റിന്റെ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിച്ചു വന്ന എന്‍.ഐ.എയുടെ നോട്ടപ്പുള്ളികള്‍ ആയിരുന്നു നാഷണല്‍ തൗഹീദ് ജമാ അത്ത്. ഇസ്ലാമിക് സ്റ്റേറ്റ് ബന്ധത്തില്‍ അറസ്റ്റിലായ ഇന്ത്യക്കാരില്‍ നിന്നാണ് എന്‍.ടി.ജെ തലവന്റെ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച നിര്‍ണായക വിവരങ്ങള്‍ എന്‍.ഐ.എയ്ക്ക് ലഭിച്ചത്. ഇന്ത്യയില്‍ പ്രവര്‍ത്തനം വ്യാപിപ്പിക്കാന്‍ നാഷണല്‍ തൗഫീക്ക് ജമാ അത്ത് പദ്ധതി ഇട്ടിരുന്നു. ഇതിനിടെ ആണ് ഹാഷി കൊല്ലപ്പെട്ടു എന്ന വാര്‍ത്ത ശ്രീലങ്കന്‍ സര്‍ക്കാര്‍ പുറത്തു വിട്ടത്
3. കേരളത്തില്‍ ബി.ജെ.പി പ്രവര്‍ത്തകര്‍ പ്രവര്‍ത്തിക്കുന്നത് ജീവന്‍ പണയം വച്ചെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. കേരളത്തിലും ബംഗാളിലും പ്രവര്‍ത്തകരെ കൊലപ്പെടുത്തുന്നു. വോട്ട് തേടുന്ന ബി.ജെ.പി പ്രവര്‍ത്തകര്‍ ജീവനോടെ മടങ്ങുമെന്ന് ഉറപ്പില്ല. താന്‍ ജയിക്കുമോ തോല്‍ക്കുമോ എന്നത് അല്ല ഭരണഘടന വിജയിക്കുക എന്നതാണ് പ്രധാനം. ഒരിക്കല്‍ ജനഹൃദയങ്ങളില്‍ ഇടം നേടിയാല്‍ പിന്നീട് ആ പാര്‍ട്ടി സ്വാഭാവികമായും വിജയം സ്വന്തമാക്കും. വാരാണസിലെ തിരഞ്ഞെടുപ്പ് റാലിയിലാണ് മോദിയുടെ പരാമര്‍ശം
4. സ്വാതന്ത്ര്യത്തിന് ശേഷം രാജ്യത്ത് ആദ്യമായാണ് ഭരണ അനുകൂല വികാരം കാണാന്‍ കഴിയുന്നത്. മുന്‍പ് ഭരിച്ച സര്‍ക്കാരുകളെ കാള്‍ കഴിഞ്ഞ അഞ്ച് വര്‍ഷക്കാലം ആണ് ഒരു സര്‍ക്കാര്‍ എങ്ങനെ ആയിരിക്കണം എന്ന് ജനങ്ങള്‍ കണ്ടത്. ബലാകോട്ടില്‍ പാകിസ്ഥാന് മറുപടി കൊടുത്ത ശേഷം ഭീകരവാദത്തെ ചെറുക്കാന്‍ മറ്റു രാജ്യങ്ങള്‍ ഇന്ത്യയ്‌ക്കൊപ്പം അണി നിരക്കുക അണ് എന്നും പ്രധാനമന്ത്രി. കേരളത്തിലെ സാഹചര്യം വാരണാസിയെ ബി.ജെ.പി പ്രവര്‍ത്തകര്‍ക്കില്ല എന്നും കൂട്ടിച്ചേര്‍ക്കല്‍
5. അതേസമയം, പ്രധാനമന്ത്രി നരേന്ദ്രമോദി വാരണാസിയില്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു. വാരണാസിയിലെ കളക്രേ്ടറ്റില്‍ ആണ് പത്രിക സമര്‍പ്പിച്ചത്. പത്രികാ സമര്‍പ്പണത്തിന് പ്രധാനമന്ത്രിക്ക് ഒപ്പം ദേശീയ അധ്യക്ഷന്‍ അമിത്ഷാ, ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അടക്കമുള്ള നേതാക്കളും എത്തി. പത്രികാ സമര്‍പ്പണത്തിന് മുന്നോടിയായി എന്‍.ഡി.എ നേതാക്കളെ നരേന്ദ്രമോദി കണ്ടിരുന്നു
6. ഓപ്പറേഷന്‍ നൈറ്റ് റൈഡേഴ്സിന്റെ ഭാഗമായുള്ള പരിശോധന സംസ്ഥാനത്ത് തുടരുന്നു. കൊച്ചിയില്‍ ഇന്ന് മോട്ടോര്‍ വാഹന വകുപ്പ് 50 ബസുകള്‍ പരിശോധിച്ചു. 15 ബസുകള്‍ക്ക് പിഴ ചുമത്തി. കോഴിക്കോട് പാളയത്ത് മൂന്നു സംഘങ്ങളായാണ് പരിശോധന നടത്തുന്നത്. കോഴിക്കോട് നിന്ന് സര്‍വീസ് നടത്തുന്ന കല്ലട ബസ് യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ തടഞ്ഞു. പിന്നീട് പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി.
7. അതേസമയം, മോട്ടോര്‍ വാഹന വകുപ്പിന്റെ പരിശോധനയില്‍ പ്രതിഷേധിച്ച് ഞായറാഴ്ച മുതല്‍ കോഴിക്കോട് നിന്നുള്ള സര്‍വീസ് നിറുത്തിവയ്ക്കും എന്ന് കേരള ലക്ഷ്വറി ബസ് ഓപറേറ്റേഴ്സ് ആന്റ് ഓണേഴ്സ് അസോസിയേഷന്‍. മോട്ടോര്‍ വാഹന വകുപ്പ് പരിശോധന നടത്തി പീഡിപ്പിക്കുന്നു എന്ന് ആരോപണം
8. കടലാക്രമണത്തെ തുടര്‍ന്ന് തീരദേശത്ത് ഒരു മാസത്തെ സൗജന്യ റേഷന്‍ നല്‍കാന്‍ മന്ത്രിസഭാ യോഗത്തില്‍ തീരുമാനം. നടപടി തിരഞ്ഞെടുപ്പ് കമ്മിഷന്റെ അനുമതിയോടെ. കടല്‍ക്ഷോഭം കണക്കില്‍ എടുത്താണ് തീരുമാനം. തടവുകാരുടെ പരോള്‍ സംബന്ധിച്ച ആഭ്യന്തര വകുപ്പിന്റെ ശുപാര്‍ശയ്ക്കും മന്ത്രിസഭയുടെ അംഗീകാരം. ചീമേനി ജയിലിലെ 4 തടവുകാരെ മോചിപ്പിക്കും. സര്‍ക്കാര്‍ ജീവനക്കാരുടെ ആരോഗ്യ പദ്ധതിക്കും മന്ത്രിസഭാ അംഗീകാരം നല്‍കി. ഇന്‍ഷുറന്‍സ് പരിധി 6 ലക്ഷം ആക്കും.
9. തിങ്കളാഴ്ച മുതല്‍ കേരളത്തില്‍ ശക്തമായമഴയ്ക്കും കടല്‍ക്ഷോഭത്തിനും സാധ്യത. നാല് ജില്ലകളില്‍ പ്രഖ്യാപിച്ച യെല്ലോ അലേര്‍ട്ട് തുടരും. ഇടുക്കി, എറണാകുളം, തൃശ്ശൂര്‍, മലപ്പുറം ജില്ലകളിലാണ് ജാഗ്രതാ നിര്‍ദേശം. കടല്‍ പ്രക്ഷുബ്ധം ആകാന്‍ ഇടയുള്ളതിനാല്‍ മത്സ്യ തൊഴിലാളികള്‍ ജാഗ്രത പുലര്‍ത്തണം. ഇന്ത്യന്‍ മഹാസമുദ്രത്തിന്റെ ഭൂമധ്യ രേഖാപ്രദേശം, തെക്കന്‍ കേരളം, കന്യാകുമാരി, തമിഴ്നാട് , ബംഗാള്‍ ഉള്‍ക്കടല്‍ എന്നിവിടങ്ങളില്‍ മത്സ്യ ബന്ധനത്തിന് പോകരുത്. ആഴക്കടലില്‍ മത്സ്യ ബന്ധനത്തിന് പോയിട്ടുള്ളവര്‍ തൊട്ടടുത്ത തീരത്തേക്ക് ഉടന്‍ മടങ്ങിവരണം എന്നും കാലാവസ്ഥാ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്
10. ചുഴലിക്കാറ്റ് മുന്നറിയിപ്പിന്റെ ആശങ്കയില്‍ ആണ് തിരുവനന്തപുരത്തെ തീരമേഖല. ശ്രീലങ്കയ്ക്കും കന്യാകുമാരിക്കും സമീപം രൂപമെടുത്ത ന്യൂനമര്‍ദം മഴക്കും കടല്‍ ക്ഷോഭത്തിലും സാധ്യത ഉണ്ടാക്കും എന്ന അറിയിപ്പ് വന്നതോടെ അതീവ ജാഗ്രതയിലാണ് തീരപ്രദേശം. കടലില്‍ പോകാന്‍ അടുത്ത ദിവസങ്ങളിലൊന്നും സാധ്യമാകില്ലെന്ന തിരിച്ചറിവില്‍ വള്ളങ്ങള്‍ തീരത്ത് നിന്ന് സുരക്ഷിതമായി മാറ്റി
11. സുപ്രിം കോടതി ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയിക്കെതിരായ ലൈംഗിക ആരോപണത്തില്‍ ആഭ്യന്തര അന്വേഷണം ഇന്ന് തുടങ്ങും. സുപ്രിം കോടതി മുന്‍ ജീവനക്കാരിയായ യുവതിയുടെ മൊഴി ഇന്ന് രേഖപ്പെടുത്തും. പരാതിക്കാരിയോട് നേരിട്ട് ഹാജരാകാന്‍ ആവശ്യപ്പെട്ട് നോട്ടീസ് നല്‍കിയിട്ടുണ്ട്. യുവതിയുമായി ബന്ധപ്പെട്ട രേഖകള്‍ ഹാജരാക്കാന്‍ സുപ്രിം കോടതി സെക്രട്ടറി ജനറലിനോടും നിര്‍ദേശിച്ചിട്ടുണ്ട്.
12. മുതിര്‍ന്ന ന്യായാധിപന്‍ എസ്.എ ബോബ്‌ഡെയുടെ നേതൃത്വത്തിലുള്ള സമിതിയാണ് അന്വേഷണം നടത്തുക. ഇന്ദിര ബാനര്‍ജിയാണ് സമിതിയിലെ മറ്റൊരംഗം. മൂന്നംഗ സമിതിയില്‍ നിന്ന് ജസ്റ്റിസ് എന്‍.വി രമണ പിന്മാറിയ ഒഴുവില്‍ ജസ്റ്റിസ് ഇന്ദു മല്‍ഹോത്രയെ ഉള്‍പ്പെടുത്തി.