health

വ്യായാമം തക്കസമയത്ത്

ഗർഭകാലത്തെ വ്യായാമം അതിരാവിലെയോ, വൈകുന്നേരമോ ആക്കാൻ ശ്രദ്ധിക്കുക. വ്യായാമം ചെയ്യുന്ന സമയത്ത് ക്ഷീണം തോന്നുന്നുവെങ്കിൽ വ്യായാമം ഉടനെ തന്നെ അവസാനിപ്പിക്കുക.

വേനൽക്കാലത്തെ വസ്ത്രാധരണം

കളർ കുറഞ്ഞ കോട്ടൺ വസ്ത്രങ്ങൾ, പ്രത്യേകിച്ച് അയഞ്ഞുകിടക്കുന്ന ഗൗൺ പോലുള്ള വസ്ത്രങ്ങളാണ് നല്ലത്. ഇറുകിയിട്ടുകിടക്കുന്ന വസ്ത്രങ്ങൾ ഒഴിവാക്കുക.

പാദസംരക്ഷണം പ്രത്യേകം ശ്രദ്ധിക്കുക

വേനൽക്കാലത്ത് ഗർഭിണികളുടെ പാദത്തിലുണ്ടാകുന്ന നീര് കൂടാനും, അതുമൂലമുണ്ടാകുന്ന അസ്വസ്ഥത കൂടാനും കാരണമാകുന്നു. ഉറങ്ങുമ്പോഴും ഇരിക്കുമ്പോഴും പാദങ്ങൾ അല്പം ഉയർത്തിവയ്ക്കുകയും പാദങ്ങൾക്ക് യോജിച്ച പാദരക്ഷകൾ ധരിക്കുകയും ചെയ്യാൻ ശ്രദ്ധിക്കുക.

കേശസംരക്ഷണം

ധാരാളം മുടിയുള്ളവർ അത് ഉയർത്തി കെട്ടാനും, വേണ്ടിവന്നാൽ മുറിച്ചുകളയാനും മടിക്കേണ്ട കാര്യമില്ല. അതുമൂലം കഴുത്തിനും മുതുകിനും ചുറ്റുമുള്ള വായുസഞ്ചാരം കൂട്ടാനും അധികമായി വിയർക്കുന്നത് ഒഴിവാക്കാനും സഹായിക്കും.

ത്വക്ക് സംരക്ഷണം

പുറത്ത് പോകുമ്പോൾ സൺസ്‌ക്രീം ലോഷൻ, സൺഗ്ളാസ്, തൊപ്പി, സ്കാർഫ് എന്നിവ കരുതുക. ചുണ്ടുകളുടെ സംരക്ഷണത്തിനായി ലിപ്‌‌ബാം ഉപയോഗിക്കാം.