തിരുവനന്തപുരം, പാലോട് മൈലമൂട് എന്ന സ്ഥലം, സാധാരണക്കാർ താമസിക്കുന്ന എസ്റ്റേറ്റിന്റെ അടുത്തുള്ള ഒരു പ്രദേശം. ഇവിടെ ഒരു വീട്ടിൽ വളർത്തുന്ന വാങ്കോഴിയുടെ ഉച്ചത്തിലുള്ള ശബ്ദം കേട്ടാണ് വീട്ടമ്മ കോഴിക്കൂടിനടുത്ത് എത്തിയത്. പതിവില്ലാത്ത ഉച്ചത്തിലുള്ള ശബ്ദം. വീട്ടമ്മ കോഴിക്കൂട്ടിനകത്ത് നോക്കിയപ്പോൾ ഉഗ്രന് ഒരു മൂർഖൻ പാമ്പ് പത്തി വിടർത്തി ഇരിക്കുന്നു. പാമ്പിനെ കണ്ട ഭയത്തിൽ വീട്ടമ്മയുടെ നിലവിളി കേട്ട് അടുത്തുള്ള ഒന്ന്, രണ്ട് വീട്ടുകാർ ഓടിയെത്തി. ഓടി കൂടിയവരുടെ ബഹളത്തിനിടയിൽ മൂർഖൻ ഇഴഞ്ഞ് തൊട്ടടുത്തുള്ള മാളത്തിലേക്ക് കയറി.
വിവരമറിഞ്ഞ് പ്രദേശത്തെ വീടുകളിൽ നിന്ന് ആൾക്കാർ വന്നുകൊണ്ടിരുന്നു. നിരവധി കുട്ടികൾ ഉള്ള പ്രദേശം. എങ്ങനെയും പാമ്പിനെ പിടികൂടണം. വലിയ വാങ്കോഴി രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. നാട്ടുകാരിൽ ഒരാൾ ഉടൻ തന്നെ വാവയെ വിവരമറിയിച്ചു. സ്ഥലത്ത് എത്തിയ വാവ, പാമ്പ് കയറി എന്നു പറഞ്ഞ മാളത്തിനടുത്ത് എത്തി. പക്ഷേ അവിടെ വാവ കണ്ടത് നിറയെ മാളങ്ങൾ. ഒന്നിൽ നിന്ന് മറ്റൊന്നിലേക്ക് പാമ്പുകൾക്ക് രക്ഷപ്പെടാൻ വളരെ എളുപ്പമാണ്. ഒത്തിരി മണ്ണ് വെട്ടിമാറ്റിയാലേ പാമ്പിനെ പിടികൂടാൻ സാധിക്കൂ.
നാട്ടുകാരിൽ ചിലർ മണ്ണ് വെട്ടിമാറ്റാൻ സഹായിക്കാം എന്ന് ഏറ്റു. സംശയം ഉള്ള മാളം തന്നെ വാവ ആദ്യം മണ്ണ് വെട്ടിമാറ്റി തുടങ്ങി. കുറേ നേരം മണ്ണ് വെട്ടിമാറ്റിയിട്ടും പാമ്പിനെ കണ്ടെത്താനായിട്ടില്ല. അകത്തേക്ക് വലിയ മാളം. ഇനിയും ഒത്തിരി മണ്ണ് വെട്ടിമാറ്റിയാലേ, കിട്ടാൻ സാദ്ധ്യതയുള്ളൂ. നാട്ടുകാർക്ക് ആകാംക്ഷയും പേടിയും. പാമ്പിനെ കിട്ടിയില്ലെങ്കിൽ? കാണുക സ്നേക്ക് മാസ്റ്ററിന്റെ ഈ എപ്പിസോഡ്.