election-2019

നീണ്ടവർഷം ബി.ബി.സിയ്ക്ക് വേണ്ടി ഇന്ത്യയിലെ വിവിധ ഇടങ്ങളിൽ തിരഞ്ഞെടുപ്പ് പ്രചാരണം റിപ്പോർട്ട് ചെയ്ത മാദ്ധ്യമ പ്രവർത്തകനാണ് മാർക് ടുള്ളി. ഇന്ത്യൻ രാഷ്ട്രീയത്തിലെ ചെറുചലനങ്ങൾ പോലും സൂക്ഷ്മമായി വിലയിരുത്താനുതകുന്ന അനുഭവം അദ്ദേഹത്തിനുണ്ട്. നീണ്ട ഇരുപത് വർഷം ബി.ബി.സി റേഡിയോയുടെ ഡൽഹി ബ്യൂറോ ചീഫായിരുന്ന മാർക് ടുള്ളി ലോക്സഭ തിരഞ്ഞെടുപ്പിന്റെ മൂന്ന് ഘട്ടങ്ങൾ കഴിഞ്ഞ അവസരത്തിൽ നിലവിലെ രാഷ്ട്രീയ സ്ഥിതി വച്ചുകൊണ്ട് രാജ്യം ഭരിക്കാൻ ഡൽഹിയിൽ അധികാരത്തിലേറാൻ പോവുന്ന സർക്കാരിനെ കുറിച്ചുള്ള തന്റെ കാഴ്ചപ്പാട് വെളിപ്പെടുത്തുകയാണ്

മോദിയുഗം അവസാനിക്കില്ല

രാജ്യത്ത് മോദിയുഗത്തിന്റെ അന്ത്യമായിരിക്കും തിരഞ്ഞെടുപ്പ് ഫലമെന്ന തരത്തിൽ പ്രതിപക്ഷ കക്ഷികൾ പ്രചരണം നടത്തുന്നുണ്ടെങ്കിലും അതിൽ വിശ്വസിക്കാൻ മാർക് ടുള്ളി താത്പര്യപ്പെടുന്നില്ല. മോദിയുഗത്തിന്റെ അവസാനം കുറിക്കാൻ ഈ തിരഞ്ഞെടുപ്പിനാവില്ലെന്ന് കരുതുന്ന അദ്ദേഹം അത് രാജ്യത്ത് ഇനിയും തുടരും എന്ന അഭിപ്രായക്കാരനാണ്. മാർക് ടുള്ളിയുടെ അഭിപ്രായത്തിൽ കുറഞ്ഞ ഭൂരിപക്ഷത്തിൽ ബി.ജെ.പി വീണ്ടും അധികാരം പിടിക്കും എന്ന വിശ്വാസമാണ്. എൻ.ഡി.എയിലെ സഖ്യകക്ഷികളുടെ സഹായത്തോടെ മാത്രമേ ബി.ജെ.പിക്ക് ഇക്കുറി സർക്കാർ രൂപീകരിക്കാൻ സാധിക്കുകയുള്ളു. അതിനാൽ തന്നെ മോദിക്ക് കഴിഞ്ഞ തവണത്തേത് പോലെ അധികാരങ്ങൾ കേന്ദ്രീകരിക്കാനാവില്ലെന്നും അദ്ദേഹം കരുതുന്നു. രോഷം കുറച്ച് പ്രവർത്തന രീതി മാറ്റിയ ഒരു പ്രധാനമന്ത്രിയെയാവും ഇനി മോദിയിൽ കാണുന്നതെന്ന് വിശ്വസിക്കുന്ന അദ്ദേഹം എല്ലാവരെയും ഉൾക്കൊള്ളുന്ന ഒരു നേതാവായി മാറുമെന്നും കരുതുന്നു.

election-2019

മോദിയെ മാറ്റാൻ ബി.ജെ.പിക്കാവില്ല

വ്യക്തമായ ഭൂരിപക്ഷമില്ലെങ്കിൽ മോദിയെ മാറ്റി നിതിൻ ഗഡ്കരിയെ ബി.ജെ.പി പ്രധാനമന്ത്രിയാക്കുമെന്ന അഭ്യൂഹം ശക്തമായിരുന്നു. പ്രത്യേകിച്ച് ശിവസേനയടക്കമുള്ള സഖ്യകക്ഷികളുടെ പിന്തുണ വേണ്ടി വന്നാൽ ഇത് യാഥാർത്ഥ്യമാവുമെന്ന് കരുതുന്നവർ നിരവധിയാണ്. എന്നാൽ ഈ അധികാരമാറ്റത്തെയും മാർക് ടുള്ളി സ്വീകരിക്കുന്നില്ല, മോദിക്ക് പകരക്കാരനായേക്കുമെന്ന അഭ്യൂഹം ഗഡ്കരി തന്നെ നിഷേധിച്ചിട്ടുള്ളതാണെന്ന് വ്യക്തമാക്കുന്ന അദ്ദേഹം മോദിയെ മാറ്റുവാൻ ബി.ജെ.പിക്ക് ആവില്ലെന്നും അഭിപ്രായപ്പെടുന്നുണ്ട്. കാരണം സർക്കാരിന് പുറത്ത് ശക്തനായ മോദിയെ പാർട്ടിക്ക് നിയന്ത്രിക്കാനാവില്ല, മോദിയെ പുറത്ത് നിർത്തിയാൽ കാര്യങ്ങൾ പാർട്ടിക്ക് ദുഷ്‌കരമാവുമെന്നും അദ്ദേഹം അഭിപ്രായപ്പെടുന്നു.

election-2019

പ്രതിപക്ഷസഖ്യം വിജയിച്ചാൽ

എൻ.ഡി.എയ്ക്ക് ഭൂരിപക്ഷം ലഭിക്കാതിരിക്കുകയും പ്രതിപക്ഷസഖ്യം അധികാരത്തിലേക്ക് എത്തിയാലും ആ സർക്കാരിനുണ്ടാവുന്ന അവസ്ഥയെ കുറിച്ച് മാർക്ക് ടുള്ളിയ്ക്ക് പറയുവാനുള്ളത് ഇതാണ്. മുൻ തിരഞ്ഞെടുപ്പുകളിൽ കണ്ടിട്ടുള്ളതുപോലെ കൂട്ടുകക്ഷി സർക്കാർ ആണ് അധികാരത്തിൽ വരുന്നതെങ്കിൽ അഞ്ച് വർഷം പൂർത്തീകരിക്കില്ലെന്നും രാജ്യം വീണ്ടും മറ്റൊരു തിരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കേണ്ടിയും വരും.