himo-t1

സ്മാർട്ട് ഫോൺ മേഖലയിലെ വമ്പൻ വിജയത്തിന് പിന്നാലെ ഗാർഹികോപകരണങ്ങളുടെ നിർമാണത്തിലും വ്യക്തിമുദ്ര പതിപ്പിച്ച ഷവോമി പുതിയ മേഖലിയിലേക്ക് ചുവടുറപ്പിക്കുകയാണ്. ഇത്തവണ വാഹനമേഖലയിലേക്കാണ് ഷവോമിയുടെ പുത്തൻ ചുവടുവയ്പ്പ്. ഇല്ക്ട്രിക് സ്കൂട്ടറാണ് ഷവോമി പുതിയതായി വിപണിയിലെത്തിച്ചത്.

ഹിമോ ടി1എന്ന് പേരിട്ടിരിക്കുന്ന ഇലക്ട്രിക് സ്കൂട്ടറിന് ഏറെ പ്രത്യേകതകളാണുള്ളത്. മടക്കാൻ കഴിയുന്ന വിധത്തിലാണ് ഈ സൂപ്പർ സ്മാർട്ട് ബൈക്ക് നിർമ്മിച്ചിരിക്കുന്നത്. ഡിജിറ്റൽ ഡിസ്‌പ്ലേയോടുകൂടിയ വൺ സ്വിച്ച് സ്റ്റ‌ാ‌ർട്ട് ബട്ടനാണ് ഹിമോയ്ക്കുള്ളത്. 90mm ന്റെ വൈഡ് ടയറുകളും,​ മൾട്ടി ഫംഗ്ഷൻ കോമ്പിനേഷൻ സ്വിച്ചും സ്കൂട്ടറിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

ചാർജ്ജ് ചെയ്യാൻ കഴിയുന്ന 48വോൾട്ടിന്റെ 14000mAh ബാറ്ററിയാണ് സ്കൂട്ടറിലുള്ളത്. 14Ah/28Ah എനർജി ഓപ്ഷനുകൾ ചാർജിംഗിനായി ഉൾപ്പെടുത്തിയിട്ടുണ്ട്. 14Ah(ആംപിയർ)​ ഓപ്ഷൻ രീതിയിലാണ് ചാർജ്ജ് ചെയ്യുന്നതെങ്കിൽ 60km ദൂരം സ്കൂട്ടറിൽ സഞ്ചരിക്കാൻ സാധിക്കും. കൂടാതെ 28Ahലാണ് ചാർജ്ജ് ചെയ്യുന്നതെങ്കിൽ അത് 120km ദൂരം വരെ യാത്ര ചെയ്യാനാകും എന്ന് കമ്പനി ഉറപ്പ് നൽകുന്നുണ്ട്. എന്നാൽ ഒരാൾക്ക് മാത്രമേ യാത്ര ചെയ്യാൻ സാധിക്കൂ.

ഫ്രണ്ട് സസ്പെൻഷൻ ഫോർക്ക്,​ ഡ്യൂവൽ റിയർ സസ്പെൻഷൻ. ഹൈഡ്രോളിക് ഡിസ്ക് ഫ്രണ്ട് ബ്രേക്കും ഹിമോ ടി1 ൽഉണ്ട്. എന്നാൽ ബാക്ക് ടയറിൽ ഡ്രം ബ്രേക്ക് എന്നിങ്ങനെ നിരവധി ഫീച്ചറുകളും കമ്പനി ഉൾപ്പെടുത്തിയിട്ടുണ്ട്. 18000cb ശക്തിയോട് കൂടിയ മികച്ച ഹെഡ്‌ലൈറ്റ് ആണ് ഹിമോയിൽ ഉൾപ്പെടുത്തിയികരിക്കുന്നത്. പെഡലുകളും സ്കൂട്ടറിനൊപ്പം ലഭ്യമാണ്. 53kg ഭാരമുള്ള സ്കൂട്ടറിന് 1515x665x1025mm എന്ന ഡൈമൻഷനിലാണ് രുപകൽപന ചെയ്തിരിക്കുന്നത്. ചുവപ്പ്,​ ഗ്രേ,​ വെള്ള എ്ന്നീ നിറങ്ങളിലാണ് ലഭ്യമാകുന്നത്. ജൂൺ 29 മുതലാണ് സ്കൂട്ടർ വിപണിയിലെത്തുക. ഇന്ത്യയിൽ ഏകദേശം 31000രൂപയാണ് പ്രതീക്ഷിക്കുന്ന വില.