pradeep-puthoor

ന്യൂയോർക്ക് ആസ്ഥാനമായുള്ള പൊള്ളോക്ക് ക്രാസ്‌നെർ ഫൗണ്ടേഷന്റെ ഈ വർഷത്തെ അന്തർദേശീയ ജാക്സൺ പൊള്ളോക്ക് ഫെല്ലോഷിപ്പിന് പ്രശസ്ത ചിത്രകാരൻ പ്രദീപ് പുത്തൂർ അർഹനായി. ചിത്രകലാ രംഗത്തെ സർഗാത്മക സംഭാവന നൽകുന്നവർക്കായി ഏർപ്പെടുത്തിയിട്ടുള്ളതാണ് പത്ത് ലക്ഷം രൂപയുടെ ഈ ഫെല്ലോഷിപ്പ്. 2003ലും പ്രദീപ് പുത്തൂരിന് ജാക്സൺ പൊള്ളോക്ക് ഫെല്ലോഷിപ്പ് ലഭിച്ചിരുന്നു. രണ്ടാമതും ജാക്സൺ പൊള്ളോക്ക് ഫെല്ലോഷിപ്പ് ലഭിക്കുന്ന ആദ്യത്തെ ഇന്ത്യക്കാരനാണ് പ്രദീപ് പുത്തൂർ.