bomb-blast

സുൽത്താൻബത്തേരി: വയനാട് നായ്ക്കട്ടിയിൽ വീടിനുള്ളിൽ സ്‌ഫോടനം. സംഭവത്തിൽ രണ്ടു പേർ മരിച്ചു. നായ്ക്കട്ടി സ്വദേശി അംല, ബെന്നി എന്നിവരാണ് മരിച്ചത്. എളവൻ നാസറിന്റെ വീട്ടിലാണ് സ്‌ഫോടനമുണ്ടായത്. ഉച്ചയോടെയായിരുന്നു സംഭവം.

കോഴിക്കോട് മൈസൂർ ദേശീയപാതയ്ക്ക് അരികിലുള്ള നാസറിന്റെ വീട്ടിലേക്ക് ഉച്ചക്ക് ഒന്നരയോടെയാണ് സ്‌ഫോടകവസ്തുക്കളുമായി ബെന്നി എന്ന വ്യക്തി എത്തിയത്. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. തോട്ടയോ, പടക്കമോ ആണ് സ്ഫോടക വസ്തുവായി ഉപയോഗിച്ചിട്ടുള്ളതെന്നാണ് പൊലീസ് പറയുന്നത്. സംഭവത്തെ തുടർന്ന് പൊലീസ് അന്വേഷണം ആരംഭിച്ചു.