താപസനായി നാണു ആശാൻ മരുത്വാമലയിലെത്തുമെന്ന് സിദ്ധിയുള്ള പലരും മുൻകൂട്ടി കാണുന്നു. മരുത്വാമലയിലെ തപോദിനങ്ങൾ നാണു ആശാന് അറിവിന്റെ ഖനികൾ തുറന്നുകൊടുക്കുന്നു. മരുത്വാമലയിൽ നിന്ന് സിദ്ധി ലഭിച്ച യോഗിനിയും ഗുരുവിന്റെ പാദമുദ്രകൾ കാണുന്നു. ഗുരുവിന്റെ മൗനം വ്യാഖ്യാനിക്കുന്നു. പല സിദ്ധന്മാരെയും ആചാര്യന്മാരെയും ഗുരു ജ്ഞാനക്കണ്ണാൽ കാണുന്നു.